പോണ്ടിച്ചേരിയെയും കീഴടക്കി കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിന് യോഗ്യത നേടി
കൊച്ചി : കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ദക്ഷിണമേഖലാ യോഗ്യത റൗണ്ട് ബി ഗ്രൂപ്പിൽ ഗോൾപൂരം തീർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിന് യോഗ്യത നേടി.
അവസാന മത്സരത്തിൽ പുതുച്ചേരിയെ 4-1ന് തകർത്ത് സന്തോഷത്തോടെയാണ് ഫൈനൽ റൗണ്ടിലും ഗോൾവേട്ട തുടരാൻ ടീം കോഴിക്കോട്ടേക്ക് വണ്ടികയറുന്നത്.
ഇന്നലെ നടന്ന അവസാന മത്സരത്തിൽ നിജോ ഗിൽബെർട്ട് (21-ാം മിനിട്ട് ), അർജുൻ ജയരാജ് (24), നൗഫൽ പി.എൻ (55), ബുജൈർ.വി (57) എന്നിവർ പുതുച്ചേരിയുടെ വല കുലുക്കി. മലയാളി താരം ആൻസൺ സി. ആന്റോയുടെ ബൂട്ടിൽ നിന്നാണ് പുതുച്ചേരിയുടെ ആശ്വാസഗോൾ.
ജനുവരിയിൽ കോഴിക്കോട്ടും മഞ്ചേരിയിലുമായാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ. 2017ലെ ചാമ്പ്യൻമാരാണ് കേരളം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |