താമരശ്ശേരി: രണ്ട് ദിവസങ്ങളിലായി പൂനൂരിൽ നടന്ന സി.പി.എം താമരശേരി ഏരിയാ സമ്മേളനം ഇന്നലെ സമാപിച്ചു. സെക്രട്ടറിയായി കെ.ബാബുവിനെ തിരഞ്ഞെടുത്തു. പൊതുചർച്ചകൾക്ക് മുൻ ഏരിയാ സെക്രട്ടറി ആർ.പി ഭാസ്കരൻ, സംസ്ഥാന കമ്മിറ്റിയംഗം എ.പ്രദീപ് കുമാർ എന്നിവർ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ജോർജ് എം.തോമസ്, മാമ്പറ്റ ശ്രീധരൻ, ജില്ലാ കമ്മിറ്റിയംഗം ടി.വിശ്വനാഥൻ എന്നിവർ പങ്കെടുത്തു. എൻ.കെ സുരേഷ്, നിധീഷ് കല്ലുള്ളതോട്, കെ.കെ രാധാകൃഷ്ണൻ,ടി.കെ അരവിന്ദാക്ഷൻ, പി.നിസാർ, കെ.വി ഷാജി എന്നിവർ പ്രമേയം അവതരിപ്പിച്ചു.കെ.സി.വേലായുധൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. ടി.സി.വാസു, എൻ.കെ.സുരേഷ് ,വി.രവീന്ദ്രൻ, പി.സുധാകരൻ, കെ.സി.വേലായുധൻ, എ.പി.സജിത്ത്, കെ.കെ.അപ്പുക്കുട്ടി, കെ.കെ.രാധാകൃഷ്ണൻ, നിധീഷ് കല്ലുള്ളത്തോട് , കെ.ജമീല, ടി.എ.മൊയ്തീൻ, പി.കെ.ബാബു, ടി.മഹറൂഫ്, ടി.കെ.അരവിന്ദാക്ഷൻ, സി.കെ.വേണുഗോപാലൻ, എം.ബഷീർ, ഷറീന മജീദ്, എം.ഇ.ജലീൽ, പി.സി.അബ്ദുൾ അസീസ്, മുഹമ്മദ് സാദിഖ് എന്നിവരാണ് പുതിയ ഏരിയാ കമ്മിറ്റിയംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |