റാന്നി: മക്കപ്പുഴ - പനവേലിക്കുഴി റോഡിൽ പാറക്കല്ല് ഇറക്കി ഗതാഗതം തടഞ്ഞതായി ആരോപണം. റോഡിന്റെ വശത്തെ ഇടത്തോടു കെട്ടി ബലപ്പെടുത്തുന്നതിനാണ് കോൺക്രീറ്റ് റോഡിൽ പാറ ഇറക്കിയത്. പനവേലിക്കുഴി പമ്പ്ഹൗസിന് സമീപമാണ് സംഭവം. വലിയ ടിപ്പർ ലോറിയിലെത്തിച്ച പാറ കോൺക്രീറ്റു റോഡിൽ തള്ളുകയായിരുന്നു. ഇതോടെ റോഡിന്റെ പലഭാഗങ്ങളിലും പാറ വീണ് കോൺക്രീറ്റ് തകർന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമടക്കം കാൽനട യാത്ര സാദ്ധ്യമാകാണമെങ്കിൽ സമീപത്തെ വസ്തുവിലൂടെ കയറി വേണം പോകാൻ.തോട്ടിലേക്ക് പാറ ഇറക്കാമെന്നിരിക്കെയാണ് റോഡിൽ ഇറക്കി പ്രദേശവാസികളെ ബുദ്ധിമുട്ടിച്ചിരിക്കുന്നത്.വശം കെട്ടി ബലപ്പെടുത്തി തോട് സംരക്ഷിക്കുമ്പോൾ റോഡു പൂർണമായും തകരുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |