SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.50 PM IST

കൊല്ലങ്കോട് യൂണിയനിൽ രജത ജൂബിലി ആഘോഷിച്ചു

sndp

കൊല്ലംകോട്: എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വെ​ള്ളാ​പ്പ​ള​ളി​ ​ന​ടേ​ശ​ൻ​ ​കാൽ നൂറ്റാണ്ട് പിന്നിട്ടതോടനുബന്ധിച്ച് കൊല്ലങ്കോട് യൂണിയനിൽ നടത്തിയ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി എ.എൻ.അനുരാഗ് നിർവഹിച്ചു. യൂണിയനിലെ തിരഞ്ഞെടുക്കപ്പെട്ട മൈക്രോ ഫിനാൻസ് സ്വയംസഹായ സംഘങ്ങൾക്ക് ഒരു കോടി രൂപയുടെ വായ്പ വിതരണം ചെയ്തു. മികച്ച പ്രവർത്തനം കാഴ്ചവച്ച ശാഖ ഭാരവാഹികളെയും കുടുംബ യൂണിറ്റ് കൺവീനർമാരെയും ചടങ്ങിൽ ആദരിച്ചു. യൂണിയൻ പ്രസിഡന്റ് ആർ.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു യൂണിയൻ വൈസ് പ്രസിഡന്റ് കെ.സി. മുരളീധരൻ, യോഗം ഡയറക്ടർമാരായ കെ.ദേവദാസ്, എ.ശശീവൻ,ധനലക്ഷ്മി ബാങ്ക് അസിസ്റ്റന്റ് മാനേജർ കെ.അജയ്രാജൻ , എസ്.ദിവാകരൻ,എസ്.വത്സൻ,എം.നാരായണസ്വാമി,എം.ബാലകൃഷ്ണൻ, മായാ ഗിരിധരൻ ,കെ.കൃഷ്ണമൂർത്തി,വീ.രതീഷ്,എസ്. നിധിൻഘോഷ് കെ.മണികണ്ഠൻ എന്നിവർ സംസാരിച്ചു. ചേർത്തലയിൽ വെച്ച് നടന്ന സംസ്ഥാന രജതാജൂബിലി ആഘോഷങ്ങളുടെ തത്സമയ കാഴ്ചയും ഒരുക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, SNDP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.