SignIn
Kerala Kaumudi Online
Friday, 26 April 2024 2.39 AM IST

റാഫേൽ കരുത്ത് ഇനി യു എ ഇയ്ക്കും,​ വാങ്ങുന്നത് 80 വിമാനങ്ങൾ,​ ഫ്രാൻസുമായി വമ്പൻതുകയുടെ കരാർ ഒപ്പിട്ടു

kk

അബുദാബി: ഫ്രാൻസിൽ നിന്നും യു.എ.ഇ 80 റാഫേൽ യുദ്ധ വിമാനങ്ങൾ ‌ വാങ്ങുന്നു. ഇത് സംബന്ധിച്ച് കരാറിന് ധാരണയായി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോണിന്റെ ​ഗൾഫ് സന്ദർശനത്തിലാണ് കരാറിന് ധാരണയായിരിക്കുന്നത്. . 19 ബില്യൺ ഡോളറോളം വിലമതിക്കുന്ന കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. 80 റഫേൽ വിമാനങ്ങൾ, 12 മിലിട്ടറി ഹെലികോപ്ടറുകൾ, അനുബന്ധ ഘടകങ്ങൾ എന്നിവയാണ് ഫ്രാൻസിൽ നിന്നും യു.എ.ഇ വാങ്ങുന്നത്.

ഫ്രാൻസിന്റെ എക്കാലത്തെയും വലിയ ആയുധകയറ്റു മതി കരാറാണിതെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു അമേരിക്കയും ഫ്രാൻസുമാണ് നിലവിൽ യുഎഇക്ക് ആയുധങ്ങൾ വിൽക്കുന്നതിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ. അധികാരത്തിലെത്തിയതു മുതൽ മക്രോൺ യുഎഇ, സൗദി ഭരണ നേതൃത്വവുമായി അടുത്ത സൗഹൃദമാണ് പുലർത്തുന്നത്. അബുദാബിയിൽ ഫ്രാൻസിന് സ്ഥിര സൈനിക കേന്ദ്രവുമുണ്ട്. ​ഗൾഫ് രാജ്യങ്ങളിലേക്ക് രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ മക്രോൺ സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളും സന്ദർശിക്കും..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, GULF
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.