പഴയങ്ങാടി:സഹകരണ മേഖല കേരളത്തിന്റെ നട്ടെല്ലാണെന്ന് സി .പി .എം കേന്ദ്രക്കമ്മിറ്റി അംഗം ഇ .പി. ജയരാജൻ പറഞ്ഞു. സി. പി. എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി എരിപുരത്ത് സഹകരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രൈമറി കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് അസ്സോസിയേഷൻ സംസ്ഥാന സെക്രട്ടറി പി .പി. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എ .കെ. രാമചന്ദ്രൻ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ടി .വി. രാജേഷ് ,ജില്ലാ കമ്മിറ്റി അംഗങ്ങളായ ഒ .വി. നാരായണൻ ,എം. വിജിൻ എം .എൽ. എ ,മാടായി ഏരിയ സെക്രട്ടറി കെ. പത്മനാഭൻ ,എം .പി .ഉണ്ണികൃഷ്ണൻ ,ടി .രാജൻ ,ഐ. വി ശിവരാമൻ , ഇ. പി. ബാലൻ ,എം. ശ്രീധരൻ ,വി .വിനോദ്, എം. വി ഭാഗ്യലക്ഷ്മി എന്നിവർ പങ്കെടുത്തു. സി .എം. വേണുഗോപാലൻ സ്വാഗതവും ,അനിൽകുമാർ നന്ദിയും പറഞ്ഞു.