തൃശൂർ : സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കാനുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന 'രാത്രി നടത്തം' അവലോകനം ചെയ്യാൻ യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായ 10 മുതൽ വനിതാദിനമായ മാർച്ച് 8 വരെയുള്ള ദിവസങ്ങളിൽ നിശ്ചയിച്ചിട്ടുള്ള രാത്രി നടത്തത്തിന് വനിതാ ശിശു വികസന വകുപ്പിനൊപ്പം വിവിധ സാമൂഹ്യ, രാഷ്ട്രീയ സംഘടനകളുടെ വനിതാ പ്രതിനിധികൾ അണിചേരും. നിലവിൽ പത്ത് വഴികളിലായാണ് നടത്തം സംഘടിപ്പിക്കുക. ജില്ലാ വനിത ശിശു വികസന ഓഫീസർ പി. മീര, സിറ്റി പൊലീസ് കമ്മിഷണർ ഓഫീസ് വിവൺ സെൽ, സീനിയർ ഓഫീസർ ഗീത കെ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |