SignIn
Kerala Kaumudi Online
Saturday, 20 April 2024 1.40 AM IST

കാർട്ടൂണിസ്‌റ്റ് യേശുദാസന്റെ ആത്മകഥ പ്രസിദ്ധീകരണത്തിന്

yesudasan

കൊച്ചി: പരേതനായ കാർട്ടൂണിസ്റ്റ് യേശുദാസന്റെ ആത്മകഥ പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു. കവി ഒ.എൻ.വി കുറുപ്പിന്റെ വരികളായ

'ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന' എന്നാണ് പുസ്തകത്തിന്റെ പേര്. സിനിമാതാരം മമ്മൂട്ടിയുടേതാണ് അവതാരിക. സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരുടെ അനുസ്മരണങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇറാം ഗ്രൂപ്പിന്റെ പുസ്തകക്കട ഓൺലൈൻ ബുക്ക് സ്റ്റോറിലൂടെ 2022 ഫെബ്രുവരിയിൽ പുസ്തകം വിപണിയിലെത്തും. യേശുദാസൻ കുറിച്ചിട്ട സംഭവങ്ങളും അനുഭവങ്ങളും കോർത്തിണക്കിയ പുസ്തകം കേരളത്തിലെ കാർട്ടൂൺ പ്രസ്ഥാനത്തിന്റെ വളർച്ചയുടെ ചരിത്ര വഴികളുടെ ഒരു അടയാളപ്പെടുത്തൽ കൂടിയായിരിക്കുമെന്ന് പ്രസാധകർ അവകാശപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, YESUDASAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.