SignIn
Kerala Kaumudi Online
Friday, 28 January 2022 8.37 AM IST

ദിനോസർ കൂട്ടത്തിന്റെ ഫോസിലുകൾ കണ്ടെത്തി

t-rex

റോം: മനുഷ്യരാശിക്ക് ദിനോസറുകൾ എന്നും ഒരു അത്ഭുതമാണ്. കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന ദിനോസറുകളെ സംബന്ധിച്ച കണ്ടെത്തലുകൾ എന്നും ശാസ്ത്രലോകത്തിന് വിലപ്പെട്ടതാണ്. ഇത്തരത്തിൽ നിർണായകമായ ഒരു കണ്ടെത്തലിന് സാക്ഷിയായിരിക്കുകയാണ് ഇറ്റലി. 11 ദിനോസറുകളുടെ ഫോസിലുകൾ ഒരുമിച്ച് കണ്ടെത്തിയിരിക്കുകയാണ് ഇറ്റലിയിൽ. ഇതാദ്യമായാണ് ഒന്നിലധികം ദിനോസർ ഫോസിലുകൾ ഇറ്റലിയിൽ ഒരു പ്രദേശത്ത് നിന്ന് കണ്ടെത്തുന്നത്. ഇറ്റലിയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും വലുതും പൂർണവുമായ ദിനോസർ അസ്ഥികൂടവും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. 1990കൾ മുതലാണ് ഇറ്റലിയിൽ ദിനോസർ ഫോസിലുകൾ കണ്ടെത്തി തുടങ്ങിയത്. വില്ലാജിയോ ഡെൽ പെസ്കറ്റോറീ എന്ന പ്രദേശത്ത് നിന്നാണ് ഇപ്പോൾ ദിനോസർക്കൂട്ടത്തിന്റെ ഫോസിലുകൾ പാലിയന്റോളജിസ്റ്റുകൾ കണ്ടെത്തിയത്. മുമ്പ് ഇവിടം ഒരു ചുണ്ണാമ്പ്കല്ല് ക്വാറിയായിരുന്നു. വടക്ക് - കിഴക്കൻ തുറമുഖ നഗരമായ ട്രിയെസ്റ്റെയ്ക്ക് സമീപമാണ് ഫോസിലുകൾ കണ്ടെത്തിയ പ്രദേശം. റ്റെത്തിഷാഡ്രോസ് ഇൻസുലാരിസ് സ്പീഷീസിൽപ്പെട്ടവയുടെ ഫോസിലുകളാണിതെന്ന് ഗവേഷകർ പറയുന്നു. ഏകദേശം 80 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമുഖത്ത് ജീവിച്ചിരുന്നവയാണ് ഈ ദിനോസറുകൾ. അഞ്ച് മീറ്ററോളം നീളം ഇവയ്ക്കുണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. 1996ൽ വില്ലാജിയോ ഡെൽ പെസ്കറ്റോറീയിൽ നിന്ന് ഒരു ദിനോസറിന്റെ ഫോസിൽ കണ്ടെടുത്തതോടെ ഇവിടം ഗവേഷകരുടെ ആകർഷണ കേന്ദ്രമായി മാറുകയായിരുന്നു. ഇവിടെ ആദ്യമായി കണ്ടെത്തിയ ദിനോസർ ഫോസിലിന് ആന്റണിയോ എന്ന പേരാണ് ഗവേഷകർ നൽകിയത്. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ദിനോസർ ഫോസിലുകളുടെ പരമ്പരയിൽ തന്നെ ജീവിച്ചിരുന്ന പൂർണ വളർച്ചയെത്താത്ത ചെറിയ ദിനോസോർ ആയിരുന്നു ആന്റണിയോ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: DINOSAUR, T REX, FOSSIL
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.