SignIn
Kerala Kaumudi Online
Thursday, 18 April 2024 2.14 PM IST

സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ വിവിധ താലൂക്കുകളിൽ

maveli

ആലപ്പുഴ: വിലക്കയറ്റം തടയുന്നതിനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനും ലക്ഷ്യമിട്ട് ഏർപ്പെടുത്തിയ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ ഇന്നും നാളെയും അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിലെ വിവിധ കേന്ദ്രങ്ങളിലെത്തും.

ഇന്ന് രാവിലെ 7.30 ന് ആലപ്പുഴ പവർഹൗസിന് സമീപമുള്ള സപ്ലൈകോ പീപ്പിൾസ് ബസാറിന് മുന്നിൽ പി.പി ചിത്തരഞ്ജൻ എം.എൽ.എ വാഹനം ഫ്ലാഗ് ഓഫ് ചെയ്യും. നാളെ രാവിലെ 7.30ന് നീർക്കുന്നം മാവേലി സ്റ്റോറിന് മുന്നിലെ ഫ്ളാഗ് ഓഫ് എച്ച്.സലാം എം.എൽ.എ നിർവഹിക്കും. നെടുമുടി മാവേലി സ്റ്റോറിന് മുന്നിൽ ഇന്ന് രാവിലെ 7.30ന് ജല്ലാ പഞ്ചായത്ത് അംഗം ബിനു ഐസക് രാജു ഫ്ലാഗ് ഓഫ് ചെയ്യും.

മൊബൈൽ മാവേലി സ്റ്റോർ എത്തുന്ന സമയം

അമ്പലപ്പുഴ താലൂക്ക് (ഇന്ന്)

മണ്ണാത്തി ചന്ത (കോൾഗേറ്റ് ജംഗ്ഷന്പടിഞ്ഞാറ്) - രാവിലെ 8ന്

വാറാൻ കവല-രാവിലെ 10ന്

കസ്തുർബ ജംക്ഷൻ - ഉച്ചയ്ക്ക് 12ന്

പൊള്ളേത്തൈ-ഉച്ചകഴിഞ്ഞ് 2ന്

കാട്ടൂർ- വൈകുന്നേരം 4ന്

നാളെ

വാടയ്ക്കൽ ജംഗ്ഷൻ - രാവിടെ 8ന്

ഗലീലിയ-രാവിലെ 10ന്

ഐ.എം.എസ് ജംഗ്ഷൻ (പടിഞ്ഞാറ്)-ഉച്ചയ്ക്ക് 12ന്

വിയാനി പള്ളി-ഉച്ചകഴിഞ്ഞ് 2ന്

ചള്ളി കടപ്പുറം-വൈകിട്ട് 4ന്

കുട്ടനാട് താലൂക്ക് (ഇന്ന്)

കഞ്ഞിപ്പാടം - രാവിലെ 8ന്

വൈശ്യംഭാഗം - 10ന്

ചമ്പക്കുളം പള്ളി (കിഴക്കേക്കര)- ഉച്ചയ്ക്ക് 12ന്

തായങ്കരി - ഉച്ചകഴിഞ്ഞ് 2ന്

ചങ്ങങ്കരി- വൈകിട്ട് 4ന്

നാളെ

നെടുമുടി ബോട്ട് ജെട്ടി -രാവിലെ 8ന്

വേഴാപ്ര- 10ന്

മിത്രക്കരി- ഉച്ചയ്ക്ക് 12ന്

കിടങ്ങറ -ഉച്ചകഴിഞ്ഞ് 2ന്

പുളിങ്കുന്ന് ജങ്കാർ ജെട്ടി-വൈകിട്ട് 4ന്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.