SignIn
Kerala Kaumudi Online
Friday, 19 April 2024 4.25 AM IST

തെളിമ തേടി 1,027 കാർഡുടമകൾ

t

കൊല്ലം: റേഷൻകാർഡിലെ തെ​റ്റു തിരുത്താനും ആധാർ നമ്പർ ലിങ്ക് ചെയ്യാനും ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ 'തെളിമ' പദ്ധതിയിൽ ഇതുവരെ ജില്ലയിൽ അപേക്ഷിച്ചത് 1,027 കാർഡുടമകൾ. റേഷൻകാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് ഡാ​റ്റാ എൻട്രിയിൽ ഉണ്ടായ തെ​റ്റുകൾ തിരുത്താൻ കാർഡ് ഉടമകൾക്ക് സാധിക്കുന്ന പദ്ധതിയാണ് തെളിമ.

അംഗങ്ങളുടെ പേര്, ഇനിഷ്യൽ, മേൽവിലാസം, കാർഡ് ഉടമയുമായുള്ള ബന്ധം, തൊഴിൽ തുടങ്ങിയ വിവരങ്ങളിലെ തെ​റ്റുകളും എൽ.പി.ജി വിവരങ്ങളിലെ തെ​റ്റുകളും തിരുത്താം. ജില്ലയിൽ ലഭിച്ച അപേക്ഷകളിൽ 702 എണ്ണം തീർപ്പാക്കി. ബാക്കിയുള്ളവയ്ക്ക് ആവശ്യമായ രേഖകൾ ഹാജരാക്കാൻ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ ടി. ഗാനാദേവി പറഞ്ഞു. രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് ഈ അപേക്ഷകളിൽ തീർപ്പുണ്ടാക്കും.

തെളിമ പദ്ധതി

1. ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ പദ്ധതി

2. റേഷൻകാർഡുകളിലെ തെ​റ്റുകൾ തിരുത്താനും ആധാർ നമ്പർ ലിങ്ക് ചെയ്യാനും കഴിയും

3. അപേക്ഷ ഫോറം നിക്ഷേപിക്കാൻ റേഷൻ കടകളിൽ പെട്ടികൾ

4. റേഷനിംഗ് ഇൻസ്പെക്ടർമാർ അവ ശേഖരിച്ച് നടപടികൾ സ്വീകരിക്കും

5. റേഷൻ ഡിപ്പോയിൽ നിന്നു ലഭിക്കുന്ന ഭക്ഷ്യ സാധനങ്ങളുടെ ഗുണനിലവാരം, അളവ് തുടങ്ങിയ പരാതികളും നിക്ഷേപിക്കാം

6. ലൈസൻസി, സെയിൽസ്മാൻ എന്നിവരുടെ പെരുമാ​റ്റം സംബന്ധിച്ചുളള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാം

7. റേഷൻ കാർഡ് തരംമാ​റ്റൽ, രേഖപ്പെടുത്തിയിട്ടുളള വരുമാനം, വീടിന്റെ വിസ്തീർണം, വാഹനങ്ങളുടെ വിവരം എന്നിവയിൽ മാ​റ്റം വരുത്താനുള്ള അപേക്ഷകൾ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കില്ല

8. അപേക്ഷകൾ സമർപ്പിക്കാവുന്നത് ഡിസംബർ 15 വരെ

9. ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്നത് 2022 ജനുവരിയോടെ പൂർത്തിയാക്കുക ലക്ഷ്യം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.