SignIn
Kerala Kaumudi Online
Thursday, 25 April 2024 10.52 AM IST

വിവാഹദിനത്തിൽ മോഹാലസ്യപ്പെട്ട് വീണത് വരന്റെ കൈകളിലേക്ക്; ബോധം വന്നതോടെ ഛർദ്ദിയും തുടങ്ങി,​ ശേഷം സംഭവിച്ചത്

wedding

വിവാഹം കഴിഞ്ഞ ശേഷം സ്ത്രീകൾക്കുണ്ടാകുന്ന തല ചുറ്റലും പിന്നാലെയുണ്ടാകുന്ന മനംപുരട്ടലുമൊക്കെ ബന്ധുക്കളെ സന്തോഷിപ്പിക്കാറുണ്ട്. എന്നാൽ,​ വിവാഹദിനത്തിൽ ഇത് സംഭവിച്ചാലോ... കല്യാണം മുടങ്ങാൻ പിന്നെ വേറെ കാരണം വേണോ.

എന്നാൽ,​ യുഎസിലെ മിനെസോട്ടയിൽ സംഭവിച്ചത് അങ്ങനെയായിരുന്നില്ല. ഇരുപത്തിരണ്ടുകാരിയായ ലിന്യാ കൊളേൻഡാ ഡാർനെലിന്റെ വിവാഹച്ചടങ്ങിനിടയിലായിരുന്നു ഈ രസകരായ സംഭവങ്ങൾ നടന്നത്. ചടങ്ങുകൾ പുരോഗമിക്കുന്നതിനിടയിലാണ് ലിന്യായ്‌ക്ക് പെട്ടെന്ന് ക്ഷീണം തോന്നിയതും തല ചുറ്റൽ അനുഭവപ്പെട്ടതും.

എന്നാൽ താഴെ വീഴുന്നതിന് പകരം വരൻ ജാക്സണിന്റെ കൈകളിലേക്കായിരുന്നു ലിന്യാ വീണത്. ഉടൻ തന്നെ ജാക്സൺ ലിന്യായെ ചേർത്ത് പിടിച്ച് കസേരയിലേക്ക് ഇരുത്തുന്നുണ്ട്. അധികം വൈകാതെ ലിന്യ ഛർദ്ദിക്കാനും തുടങ്ങി.

എന്നാൽ,​ പേടിക്കേണ്ടതില്ലെന്നും തിരക്കുകൾ മൂലം ഭക്ഷണം കഴിക്കാത്തതുകൊണ്ടാണ് തല ചുറ്റൽ സംഭവിച്ചതെന്നും ലിന്യ പറഞ്ഞു. എന്തായാലും വിവാഹദിനത്തിൽ വരന്റെ കൈകളിലേക്ക് വീഴുന്ന വധുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHE, WEDDING, BRIDE, GROMM, VIRAL, VIRAL VIDEO, VOMITING
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.