കോട്ടയം : കേരള അയൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനിയറിംഗ് യൂണിറ്റ് അസോസിയേഷൻ ജില്ലാ സമ്മേളനം 10 ന് നെടുംകുന്നം ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കും. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.കെ സ്വാമിനാഥൻ അദ്ധ്യക്ഷത വഹിക്കും. എം.കെ ജയപ്രകാശ് പ്രമേയം അവതരിപ്പിക്കും. എ.കെ ബാബു സംഘടനാ സന്ദേശം നൽകും. റെജിമോൻ സി. മാത്യു റിപ്പോർട്ടും, മോൻ ജേക്കബ് കണക്കും അവതരിപ്പിക്കും. സി.ജെ ബീന, ഷിനുമോൾ ജോസഫ്, ഡി.ദേവരാജൻ, വി.ആർ രാമചന്ദ്രൻ, മനോജ് എസ്.നായർ എന്നിവർ പങ്കെടുക്കും. കെ.കെ ദിലീപ്കുമാർ സ്വാഗതവും, തങ്ങൾ കുഞ്ഞ് നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |