SignIn
Kerala Kaumudi Online
Saturday, 20 April 2024 2.45 AM IST

ഇന്ധന നികുതി കേരളവും കുറയ്ക്കണം : 18 കേന്ദ്രങ്ങളിൽ ഇന്ന് ബി.ജെ.പി ധർണ

bjp

കോട്ടയം : പെട്രോൾ- ഡീസൽ നികുതി കുറച്ച കേന്ദ്രഗവൺമെന്റിനെ മാതൃകയാക്കി ഇന്ധന വില നിയന്ത്രിക്കാൻ മറ്റു സംസ്ഥാനങ്ങളും മുൻകൈയെടുത്ത സാഹചര്യത്തിൽ കേരളവും ഇരട്ടത്താപ്പ് മതിയാക്കി ഇന്ധന നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ 18 കേന്ദ്രങ്ങളിൽ ബി.ജെ.പി ഇന്ന് സായാഹ്ന ധർണ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ജി.ലിജിൻ ലാൽ അറിയിച്ചു. കോട്ടയത്ത് അഡ്വ.ജോർജ് കുര്യൻ, കാഞ്ഞിരപ്പള്ളിയിൽ ഏറ്റുമാനൂർ രാധാകൃഷ്ണൻ, ഭരണങ്ങാനത്ത് അഡ്വ. ജി രാമൻ നായർ, ഏറ്റുമാനൂരിൽ ജി.ലിജിൻ ലാൽ, വൈക്കത്ത് എൻ.കെ. ശശികുമാർ, തലയോലപ്പറമ്പിൽ അഡ്വ.എം.എസ്.കരുണാകരൻ, കടുത്തുരുത്തിയിൽ ടി.എൻ.ഹരികുമാർ, കുറവലങ്ങാട്ട് അഡ്വ.പി.ജെ.തോമസ്, കുമരകത്ത് അഡ്വ.നോബിൾ മാത്യു, പാലായിൽ പി.ജി.ബിജുകുമാർ, മുണ്ടക്കയത്ത് എൻ.ഹരി, പൂഞ്ഞാറിൽ പ്രൊ.ബി.വിജയകുമാർ, വാഴൂരിൽ ബി. രാധാകൃഷ്ണമേനോൻ, പുതുപ്പള്ളിയിൽ എം.ബി.രാജഗോപാൽ, അയർക്കുന്നത്ത് എം.വി.ഉണ്ണികൃഷ്ണൻ, മാടപ്പള്ളിയിൽ ഡോ.ജെ പ്രമീളാദേവി, ചങ്ങനാശ്ശേരിയിൽ പി.കെ.രവീന്ദ്രൻ, പനച്ചിക്കാട്ട് കെ.ജി.രാജ്മോഹൻ തുടങ്ങിയവർ ഉദ്ഘാടനം ചെയ്യും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.