SignIn
Kerala Kaumudi Online
Thursday, 28 March 2024 9.40 PM IST

മമിത ബൈജു തമിഴിലേക്ക്

mamitha

സൂര്യ - കീർത്തി സുരേഷ് ചിത്രത്തിൽ സുപ്രധാന വേഷം

സൂര്യ - കീർത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മമിത ബൈജു തമിഴിലേക്ക്. ചെന്നൈയിൽ അടുത്ത ആഴ്ച ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ സുപ്രധാന വേഷമാണ് മമിത ബൈജുവിന്. ഇരുപതുവർഷത്തിനുശേഷം സൂര്യയും ബാലയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.സൂര്യയുടെ നായികയായി കീർത്തി സുരേഷ് എത്തുന്നതും ആദ്യമാണ്.സൂര്യയുടെ 2 ഡി എന്റർടെയ്‌ൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്.

ഒൻപതാം ക്ളാസിൽ പഠിക്കുമ്പോൾ സർവോപരി പാലക്കാരൻ എന്ന ചിത്രത്തിലൂടെയാണ് മമിത ബൈജു വെള്ളിത്തിരയിൽ എത്തുന്നത്. ഓപ്പറേഷൻ ജാവയിലെ അൽഫോൻസ എന്ന കഥാപാത്രമാണ് മമിതയെ കൂടുതൽ ശ്രദ്ധേയയാക്കിയത്. ആ കഥാപാത്രത്തെ അവതരിപ്പിച്ചത് മമിത എന്നു വിശ്വസിക്കാൻ പ്രേക്ഷകർക്ക് കഴിയില്ലായിരുന്നു. ഡാകിനി, വരത്തൻ, ഹണി ബീ, വികൃതി, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്നിവയാണ് മറ്റു ശ്രദ്ധേയ ചിത്രങ്ങൾ. ഖോ ഖോ എന്ന ചിത്രത്തിൽ രജിഷ വിജയനൊപ്പം മികച്ച പ്രകടനം തന്നെ മമിത കാഴ്ചവച്ചിരുന്നു. ഖോ ഖോയാണ് അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. രണ്ട്, ഫോർ എന്നീ ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നു. തണ്ണീർമത്തൻ ദിനങ്ങൾക്കുശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന സൂപ്പർ ശരണ്യയാണ് മമിതയുടെ മറ്റൊരു ചിത്രം. മലയാളത്തിൽ പുതിയ ചിത്രങ്ങളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല.അതേസമയം ഇതു നാലാം തവണയാണ് ബാലയും സൂര്യയും ഒന്നിക്കുന്നത്. സൂര്യയുടെ കരിയറിലെ മികച്ച ചിത്രമായ നന്ദയിലൂടെയാണ് ഈ ടീം ആദ്യമായി ഒന്നിക്കുന്നത്. പിതാമകൻ, അവൻ ഇവൻ എന്നിവയാണ് സൂര്യ -ബാല കൂട്ടുകെട്ടിൽ പിറന്ന മറ്റു ചിത്രങ്ങൾ. അവൻ ഇവനിൽ അതിഥി വേഷത്തിലായിരുന്നു സൂര്യ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAMITHA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.