SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.50 AM IST

12 വയസുകാരിയെ പീഡിപ്പിച്ച തമിഴ്നാട്ടുകാരൻ അറസ്റ്റിൽ

പള്ളുരുത്തി: 12 വയസുകാരിയെ പീഡിപ്പിച്ച കേസിൽ തമിഴ്നാട് മധുര സ്വദേശി ഫിനോയെ (30) പള്ളുരുത്തി പൊലീസ് അറസ്റ്റുചെയ്തു. ഒരുവർഷം മുമ്പാണ് സംഭവം. കുമ്പളങ്ങിയിലെ ഒരു ഫാമിലെ ജോലിക്കാരിയായിരുന്നു കുട്ടിയുടെ അമ്മ. ഇവരുമായി പരിചയത്തിലായ പ്രതി ഒപ്പം കൂടുകയായിരുന്നു. ഒരുമിച്ചു താമസം തുടങ്ങിയ ഘട്ടത്തിൽ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ പള്ളുരുത്തി എസ്.ഐ വൈ. ദീപുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്യുകയായിരുന്നു. തമിഴ്നാട്ടിൽ ഇയാൾക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ടെന്ന് പൊലീസ് പറഞ്ഞു. പോക്സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ARRESTED
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.