വാഷിംഗ്ടൺ: ക്രിസ്മസിനെ വരവേൽക്കാനെന്ന പേരിൽ അമേരിക്കൻ ജനപ്രതിനിധി തോമസ് മാസി കുടുംബസമേതം തോക്കും പിടിച്ച് പുഞ്ചിരിച്ച് നിൽക്കുന്ന ഫോട്ടോ വിവാദമാകുന്നു. മെറി ക്രിസ്മസ്, സാന്റാ, വെടിയുണ്ടകൾകൊണ്ടുവരൂ പ്ലീസ് - എന്നായിരുന്നു ശനിയാഴ്ച പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കൊപ്പം മാസി ട്വിറ്ററിൽ കുറിച്ചത്. മിഷിഗണിൽ കുറച്ച് ദിവസം മുമ്പ് ഒരു സ്കൂളിൽ നടന്ന വെടിവെയ്പിൽ നാല് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ജനപ്രതിനിധിയുടെ നടപടി നിരുത്തരവാദപരമെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കയിലെ കെന്റക്കിയിൽ നിന്നുള്ള പ്രതിനിധിയാണ് മാസി. വിഷയത്തിൽ മാസി പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |