ആലപ്പുഴ: തുർക്കിയിൽ ആരംഭിക്കാനിരിക്കുന്ന ഏഷ്യൻ പവർലിഫ്ടിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് സാമ്പത്തികം വെല്ലുവിളിയായ മണ്ണഞ്ചേരി സ്വദേശി എസ്. അഭിജിത്തിന് (18) സഹായഹസ്തമേകി എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ. വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് യൂണിയൻ നടപ്പാക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സാമ്പത്തിക സഹായം എത്തിച്ചത്. സാമ്പത്തിക ക്ലേശം നേരിട്ട അഭിജിത്തിന് വടക്കനാര്യാട് 5471ാം നമ്പർ ശാഖ മുഖേന യൂണിയന് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സഹായം അനുവദിച്ചത്. അഭിജിത്തിന്റെ വസതിയിലെത്തി യൂണിയൻ പ്രസിഡന്റ് പി. ഹരിദാസ് തുക കൈമാറി. ഡയറക്ടർ ബോർഡംഗം എ.കെ. രംഗരാജൻ, യൂണിയൻ കൗൺസിലർമാരായ വി.ആർ. വിദ്യാധരൻ, എം. രാജേഷ്, ശാഖാ ഭാരവാഹികളായ ജി. രാജേന്ദ്രൻ, കെ.വി.എസ്. സുരേന്ദ്രൻ, വി. സജീവൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |