SignIn
Kerala Kaumudi Online
Friday, 19 April 2024 11.01 AM IST

വർഗീയ വിരുദ്ധ സെമിനാർ

photo
മൊട്ടാമ്പ്രത്ത് സി.പി.എം നടത്തിയ വർഗീയ വിരുദ്ധ സെമിനാർ മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു

പഴയങ്ങാടി: സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മൊട്ടാമ്പ്രത്ത് നടത്തിയ വർഗീയ വിരുദ്ധ സെമിനാർ മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ബാബിരി മസ്ജിത് തകർക്കപ്പെട്ടതിലൂടെ ഇന്ത്യൻ ഭരണഘടനയെയായിരുന്നു തകർത്തത്. മത നിരപേക്ഷത സംരക്ഷിക്കാൻ എല്ലാ വിഭാഗം ജനങ്ങളും സംഘടിക്കേണ്ട സമയമാണിത്.ഭരണഘടന വധഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. സംഘപരിവാർ ശക്തികൾ മുമ്പെങ്ങുമില്ലാത്ത വിധം ഫാസിസ്റ്റ് അജണ്ടകൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.വി സുമേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി.വി രാജേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഒ.വി നാരായണൻ, പി.പി ദാമോദരൻ, എം. വിജിൻ എം.എൽ.എ, ഏരിയ സെക്രട്ടറി കെ. പത്മനാഭൻ, പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ്, എം. ശ്രീധരൻ, വി. വിനോദ് ,ആർ.അജിത, സി.കെ അബൂബക്കർ, പി.വി വേണുഗോപാലൻ, എം. രാമചന്ദ്രൻ പങ്കെടുത്തു. പി. ജനാർദ്ദനൻ സ്വാഗതം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.