SignIn
Kerala Kaumudi Online
Thursday, 28 March 2024 2.01 PM IST

സ്കിൽ ഇന്ത്യാ മത്സരം: കേരളം നമ്പർ വൺ

skill

കൊച്ചി: നൈപുണ്യ വികസനത്തിന് കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന ഇന്ത്യ സ്‌കിൽസ് 2021 ദക്ഷിണേന്ത്യ മേഖലാ മത്സരത്തിൽ കേരളം ഒന്നാം സ്ഥാനം നേടി. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ 16 സ്വർണവും 16 വെള്ളിയും ഉൾപ്പെടെ 32 മെഡലുകൾ കേരളം കരസ്ഥമാക്കി. സമാപന ചടങ്ങിൽ ആന്ധ്രാപ്രദേശ് മന്ത്രി മുട്ടംസെട്ടി ശ്രീനിവാസറാവു വിജയികളെ ആദരിച്ചു. വെൽഡിംഗ്, ബ്യൂട്ടി തെറാപ്പി, ഹോട്ടൽ റിസപ്ഷൻ, മൊബൈൽ റോബോട്ടിക്‌സ്, ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ തുടങ്ങി 51ൽ പരം വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ. വിജയികൾക്ക് 2022 ജനുവരിയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SKILLINDIA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.