ശിവഗിരി: 89-ാമതു ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായുള്ള തീർത്ഥാടനക്കമ്മിറ്റി ഓഫീസ് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദസ്വാമി ഉദ്ഘാടനം ചെയ്തു. ശിവഗിരി അതിഥിമന്ദിരത്തിലെ രണ്ടാംനമ്പർ മുറിയിലാണ് ഓഫീസ്. പ്രാർത്ഥനയെത്തുടർന്നു നടന്ന ഉദ്ഘാടനച്ചടങ്ങിൽ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടനക്കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, ട്രസ്റ്റ് ബോർഡ് അംഗങ്ങളായ സ്വാമി വിശാലാനന്ദ, സ്വാമി ബോധിതീർത്ഥ, വർക്കല മുനിസിപ്പൽ ചെയർമാൻ കെ.എം. ലാജി, ശിവഗിരിമഠം പി.ആർ.ഒ ഇ.എം. സോമനാഥൻ, ഗുരുധർമ്മപ്രചാരണസഭാ രജിസ്ട്രാർ ടി.വി. രാജേന്ദ്രൻ, മീഡിയാക്കമ്മിറ്റി ചെയർമാൻ എം. ജയരാജു, ഓഫീസ് സെക്രട്ടറിമാരായ ആർ. സരാജ്, എസ്. പ്രദീപ് വിവിധ കമ്മിറ്റി ഭാരവാഹികൾ, ഭക്തജനങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |