തിരുവനന്തപുരം: ജവാദ് ചുഴലിക്കാറ്റ് കണക്കിലെടുത്ത് ഇന്നത്തെ ആലപ്പുഴ -ധൻബാദ് എക്സ്പ്രസ്,തിരുവനന്തപുരം -സിൽചാർ പ്രതിവാര എക്സ്പ്രസ് എന്നിവ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
കർഷകക്ഷേമനിധി ബോർഡിൽ
നാളെ മുതൽ അപേക്ഷിക്കാം
തിരുവനന്തപുരം: കർഷക ക്ഷേമനിധി ബോർഡിൽ അംഗത്വമെടുക്കാൻ കർഷകർക്ക് നാളെ മുതൽ http://kfwfb.kerala.gov.in എന്ന വെബ്പോർട്ടലിൽ അപേക്ഷിക്കാം. പതിനെട്ടിനും 55 നും ഇടയിൽ പ്രായമുള്ള മൂന്നു വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവനമാർഗമായി സ്വീകരിക്കുകയും, മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗമല്ലാത്തവരുമായ കർഷകർക്ക് പദ്ധതിയിൽ അംഗമാകാം. രജിസ്ട്രേഷൻ ഫീസ് 100 രൂപ. അഞ്ച് സെന്റിൽ കുറയാതെയും 15 ഏക്കറിൽ കവിയാതെയും ഭൂമി കൈവശമുള്ള, അഞ്ചു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരാകണം അപേക്ഷകർ. ഉദ്യാനക്കൃഷി, ഔഷധ സസ്യക്കൃഷി, നഴ്സറി നടത്തിപ്പ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും മത്സ്യം, അലങ്കാരമത്സ്യം, കക്ക, തേനീച്ച, പട്ടുനൂൽപ്പുഴു, കോഴി, താറാവ്, ആട്, മുയൽ, കന്നുകാലി ഉൾപ്പെടെയുള്ളവയെ പരിപാലിക്കുന്നവർക്കും അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |