പത്തനംതിട്ട : സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായ സുഭിക്ഷ ഹോട്ടൽ ശബരിമല തീർത്ഥാടനുബന്ധിച്ച് പെരുനാട് മഠത്തുംമൂഴിയിൽ മന്ത്രി ജി.ആർ.അനിൽ ഇന്ന് ഉദ്ഘാടനം ചെയ്യും. പെരുനാട് ശബരിമല ഇടത്താവളത്തിൽ രാവിലെ 8.30ന് നടക്കുന്ന ചടങ്ങിൽ പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ മുഖ്യപ്രഭാഷണം നടത്തും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, ജില്ലാ പഞ്ചായത്തംഗം ലേഖ സുരേഷ്, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ചരളേൽ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |