കൊല്ലം: സംസ്ഥാന യുവജന കമ്മിഷൻ യൂത്ത് ഐക്കൺ അവാർഡ് 2021 ലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ നിർണായകസ്വാധീനം ചെലുത്തിയിട്ടുള്ളതും കല/സാംസ്കാരികം, സാഹിത്യം, കായികം, കൃഷി, സാമൂഹ്യസേവനം, വ്യവസായം/സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഉന്നതമായ നേട്ടം കൈവരിച്ചവരുമായ യുവജനങ്ങളെയാണ് പരിഗണിക്കുന്നത്.
അവാർഡിനായി നാമനിർദേശം നൽകാം. സ്വമേധയായും അപേക്ഷിക്കാം. അപേക്ഷകർ യുവജനക്ഷേമ ബോർഡിൽ നിന്ന് അംഗീകാരം ഒന്നും ലഭിച്ചിട്ടില്ലാത്തവരും മുമ്പ് യൂത്ത് ഐക്കൺ അവാർഡിന് അർഹരായിട്ടില്ലാത്തവരും ആയിരിക്കണം.ആറു പേർക്കാണ് അവാർഡ്. 20,000 രൂപയും ബഹുമതി ശിൽപവും ഉൾപ്പെടുന്നതാണ് അവാർഡ്. official.ksyc@gmail.com ഇ-മെയിലിലേക്കോ വികാസ്ഭവനിലെ കമ്മിഷന്റെ ഓഫീസിൽ നേരിട്ടോ നിർദേശങ്ങൾ നൽകാം. അവസാന തീയതി 15.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |