പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രത്തിലെ വെയ്റ്റിംഗ് ഏരിയയിൽ സന്നദ്ധസംഘടനയായ സോലസിന്റെ അഭിമുഖ്യത്തിൽ ടെലിവിഷൻ സ്ഥാപിച്ചു. ഭിന്നശേഷി ദിനമായ ഡിസംബർ മൂന്നിന് ജില്ലാ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ആരതി രഞ്ജിത്തിന് സൊലസ് പ്രവർത്തകർ ടെലിവിഷൻ കൈമാറി.
ഹോസ്പിറ്റൽ എച്ച്.എം.സി അംഗം കുറ്റീരി മാനുപ്പ, പെരിന്തൽമണ്ണ സൊലസ് ട്രസ്റ്റി മെമ്പർ ഡോ. മുംതാസ്, ജോയിന്റ് കൺവീനർമാരായ യു. ഉണ്ണികൃഷ്ണൻ, പി. വിശ്വനാഥൻ, പ്രവർത്തകരായ വി.കെ അബ്ബാസ്, കോറാടൻ റംല, ശശി സാകേതം, ശോഭന, ഗിരീഷ്, കൃഷ്ണപ്രഭ, സി.പി ഷീബ, റഹ്മാൻ ഏലംകുളം, സത്താർ ആനമങ്ങാട് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |