താനൂർ: ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് രണ്ടാം ക്ളാസ് വിദ്യാർത്ഥിനി മരിച്ചു. താനാളൂർ അരീക്കാട് സ്വദേശി വടക്കിനിയേടത്ത് അഷ്റഫിന്റെ മകൾ സഫ്ല ഷെറിനാണ് (7) മരിച്ചത്. അരീക്കാട് എ.എം.യു.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ബന്ധുവിന്റെ ഗുഡ്സ് ഓട്ടോയിൽ പോവുകയായിരുന്നു സഫ്ല. മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോ ബസുമായി കൂട്ടിയിടിച്ച് തലകീഴായി മറിയുകയായിരുന്നു. ഇന്നലെ രാവിലെ എട്ടരയോടെ താനാളൂർ ചുങ്കത്ത് വച്ചാണ് അപകടമുണ്ടായത്. പെൺകുട്ടി തത്ക്ഷണം മരിച്ചു. ഒാട്ടോ ഡ്രൈവർ വെട്ടുകുളം സ്വദേശി കിഴക്കേക്കര സാക്കിറിനെ ഗുരുതര പരിക്കുകളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |