അരീക്കോട്: സമസ്ത മലപ്പുറം ജില്ലാ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി നടക്കുന്ന മേഖലാ പ്രതിനിധി സംഗമങ്ങൾക്ക് നാളെ വൈകിട്ട് നാലിന് അരീക്കോട്ട് തുടക്കമാവും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.
മലപ്പുറം, മങ്കട, മഞ്ചേരി, പെരിന്തൽമണ്ണ മണ്ഡലങ്ങളിലെ പ്രതിനിധികൾ സംബന്ധിക്കുന്ന മേഖലാ സമ്മേളനം 14 ന് പട്ടിക്കാട് ജാമിഅ നൂരിയ്യയിലും വേങ്ങര, തിരൂരങ്ങാടി, വള്ളിക്കുന്ന്, കോട്ടയ്ക്കൽ മണ്ഡലങ്ങളിലേത് 18ന് കുന്നുംപുറം ഇ.കെ പടി ജസീറ ഓഡിറ്റോറിയത്തിലും താനൂർ, തിരൂർ, തവനൂർ, പൊന്നാനി മണ്ഡലങ്ങളിലേത് 25ന് വളവന്നൂർ ബാഫഖി യതീംഖാനയിലും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |