തിരുവനന്തപുരം: നഗരങ്ങളിലെ ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നീതി ആയോഗ് നടത്തിയ സർവേയിൽ നൂതനാശയങ്ങളുടെ വിഭാഗത്തിൽ തിരുവനന്തപുരം നഗരസഭ നടത്തുന്ന വികേന്ദ്രീകൃത മാലിന്യ സംസ്കരണ പരിപാടിയും ഉൾപ്പെട്ടു.
മാലിന്യ സംസ്കരണത്തിന്റെ സുസ്ഥിരവും മികച്ചതുമായ മാതൃകയാണ് നഗരസഭയുടേതെന്നാണ് വിലയിരുത്തൽ. പ്രതിദിനമുള്ള 325 ടൺ മാലിന്യം സംസ്കരിക്കുകയെന്ന പ്രശ്നം നഗരസഭ ഉറവിട മാലിന്യ സംസ്കരണത്തിലൂടെ ഏറക്കുറെ പരിഹരിച്ചെന്ന് നീതിആയോഗ് വ്യക്തമാക്കി. മികച്ച പ്രവർത്തനം നടത്താൻ ഭരണസമിതിയോടൊപ്പം നിൽക്കുന്ന മുഴുവൻ ജീവനക്കാരെയും നഗരവാസികളേയും മേയർ നന്ദി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |