കൊൽക്കത്ത: പീർലെസ്സ് എസ് സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ഗോകുലം കേരള എഫ് സി ഐ.എഫ്.എ ഷീൽഡ് ഫുട്ബാളിന്റെ ക്വാർട്ടറിൽകടന്നു. എക്സട്രാ ടൈമോളം നീണ്ട കളിയിൽ ഗോകുലത്തിനു വേണ്ടി ഘാന താരം റഹീമാണ് രണ്ടു ഗോളുകളും നേടിയത്. ക്വാർട്ടറിൽ ഗോകുലം കൊൽക്കത്ത ക്ലബായ യുണൈറ്റഡ് എസ് സിയെ നേരിടും.ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം മാണ് രണ്ടു ഗോളുകൾ തിരിച്ചടിച്ച് ഗോകുലം ജയം നേടിയത്. അമിത്ത് ടുഡു നേടിയ ഗോളിലൂടെ പിയർലെസ്സ് കളിയുടെ 15 -ാം മിനിറ്റിൽ മുന്നിൽ എത്തി. രണ്ടാം പകുതിയിൽ 50-ാം മിനിട്ടിൽ ഗോകുലത്തിനായി റഹീം ഗോൾ മടക്കി.ഫുൾ ടൈമിൽ മത്സരം സമനിലയിൽ ആയതോടെ കളി എക്സ്ട്രാ ടൈമിലേക്കു നീണ്ടു.
എക്സ്ട്രാ ടൈമിൽ ജിതിന്റെ വലതു വിംഗിലൂടെയുള്ള ആക്രമണമാണ് രണ്ടാം ഗോളിന് വഴി വെച്ചത്. ജിതിനെ ഫൗൾ ചെയ്തതിനു ഗോകുലത്തിനു ലഭിച്ച പെനാൽറ്റി റഹീം ഗോൾ ആക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |