SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.50 AM IST

ക്രിസ്‌മസ് ആഘോഷങ്ങളുമായി ഓ ബൈ താമര

d

തിരുവനന്തപുരം: ട്രീ ലൈറ്റിംഗ് ചടങ്ങുകളോടെ ഇത്തവണത്തെ ക്രിസ്‌മസ് ആഘോഷങ്ങൾക്ക് ഹോട്ടൽ ഗ്രൂപ്പായ ഓ ബൈ താമര തുടക്കംകുറിച്ചു. താമര ലീഷർ എക്‌സ്‌പീരിയൻസ് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒയും ഡയറക്ടറുമായ ശ്രുതി ഷിബുലാലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. ശ്രുതി ക്രിസ്‌മസ് സന്ദേശം നൽകി. വിവിധതരം നക്ഷത്രങ്ങൾ, കരോൾ ഗാനങ്ങൾ, വ്യത്യസ്ത രുചിക്കൂട്ടുകൾ എന്നിവ ആഘോഷങ്ങളുടെ ഭാഗമാണ്. തദ്ദേശ നിർമ്മിത ഗിഫ്റ്റ് ഹാംപറുകളും ഓ ബൈ താമരയിലെ സിഗ്‌നേച്ചർ ക്രിസ്മസ് കേക്ക് അടക്കം ഇഷ്ട ഫില്ലിംഗുകളും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. ക്രിസ്‌മസ് പാക്കേജുകളും തയ്യാറാക്കിയിട്ടുണ്ട്. ഷെഫ് സുരേഷ് കുമാറിന്റെ നസ്രാണി വിഭവങ്ങൾ, മംഗോളിയൻ ലൈവ് ഗ്രിൽ, നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യൻ വിഭവങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ലൈവ് മ്യൂസിക്, കലാപരിപാടികൾ എന്നിവയും ഉണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.