SignIn
Kerala Kaumudi Online
Thursday, 25 April 2024 11.15 PM IST

അർജുന അവാർഡ് നിഷേധിച്ചതിനെതിരെ രഞ്ജിത്ത് മഹേശ്വരി ഹൈക്കോടതിയിൽ

renjith

കൊച്ചി: അർഹനാണെങ്കിലും അർജുന അവാർഡ് നിഷേധിക്കുന്നതായി ആരോപിച്ച് ട്രിപ്പിൾ ജംപ് ദേശീയതാരം രഞ്ജിത് മഹേശ്വരി ഹൈക്കോടതിൽ ഹർജി സമർപ്പിച്ചു. കോടതി കേന്ദ്രസർക്കാരിന്റെ വിശദീകരണം തേടി.

2013 ൽ പുരസ്‌കാരത്തിന് അർഹനായതായി കേന്ദ്രം അറിയിച്ചെങ്കിലും ചടങ്ങിനുമുമ്പ് ഒഴിവാക്കി. 2008 ൽ കൊച്ചിയിൽ നടന്ന ദേശീയ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ ഉത്തേജകമരുന്ന് ഉപയോഗം സംബന്ധിച്ച അന്വേഷണമാണ് ഒഴിവാക്കാനുള്ള കാരണമായി വാർത്താക്കുറിപ്പിൽ അറിയിച്ചത്. പരിശോധനയിൽ ഉത്തേജകമരുന്ന് ഉപയോഗിച്ചത് കണ്ടെത്തിയതായി അറിയില്ല. കായിക വകുപ്പ് പുറത്തിറക്കിയ ഉത്തേജകമരുന്ന് ഉപയോഗിച്ചവരുടെ പട്ടികയിലും താൻ ഉണ്ടായിരുന്നില്ല. ഇതിന്റെ പേരിൽ അർജുന അവാർഡ് നിരസിച്ചത് തന്നെയും കുടുംബത്തെയും പൊതുസമൂഹത്തിന് മുന്നിൽ അപമാനിതരാക്കി. ഒഴിവാക്കിയത് പിൻവലിച്ച് പുരസ്‌കാരം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. തനിക്കെതിരെ പുറപ്പെടുവിച്ച വാർത്താക്കുറിപ്പ് പിൻവലിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, RANJITH MAHESWARY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.