SignIn
Kerala Kaumudi Online
Saturday, 20 April 2024 4.17 AM IST

ഇടുക്കി അണക്കെട്ട് തുറന്നു, ഷട്ടർ 40 സെന്‍റീമീറ്റര്‍ ഉയര്‍ത്തി; മുല്ലപ്പെരിയാറിൽ ജലനിരപ്പ് കുറഞ്ഞു

idukki-dam

ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നു. മൂന്നാം നമ്പർ ഷട്ടർ 40 സെന്റീമീറ്ററാണ് ഉയർത്തിയത്. 141.25 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് 2401 അടി പിന്നിട്ടതോടെയാണ് അണക്കെട്ട് തുറന്നത്.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ ഇന്നലെ മാത്രം 0.24 അടിയുടെ വർദ്ധനവുണ്ടായി. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളമെത്തിയതാണ് ജലനിരപ്പ് പെട്ടെന്ന് ഉയരാൻ കാരണം. കഴിഞ്ഞ നാല് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.


അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. നിലവിൽ 141.85 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇതോടെ നേരത്തെ തുറന്നിരുന്ന ഷട്ടറുകളിൽ ഒരെണ്ണമൊഴികെ ബാക്കിയെല്ലാം അടച്ചു. ഇന്നലെ രാത്രി മുന്നറിയിപ്പില്ലാതെ ഒൻപത് ഷട്ടറുകൾ തുറന്നിരുന്നു. പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറി. മുന്നറിയിപ്പ് നൽകാതെ ഷട്ടറുകൾ തുറക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IDUKKI DAM, MULLAPERIYAR DAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.