കൊച്ചി: ഭഗവതിപുരത്തിനും ന്യൂ ആര്യങ്കാവ് റെയിൽവെ സ്റ്റേഷനുമിടയിൽ ഇന്നലെ രാത്രിയോടെ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് നാല് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി.
ഇന്ന് പകൽ 12ന് കൊല്ലത്തുനിന്ന് പുറപ്പെടേണ്ട കൊല്ലം–ചെന്നൈ എഗ്മോർ പ്രതിദിന എക്സ്പ്രസ് ചെങ്കോട്ടയിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക. ഇന്നലെ പുറപ്പെട്ട പാലക്കാട്–തിരുനെൽവേലി പാലരുവി എക്സ്പ്രസ് പുനലൂരിലും, ചെന്നൈ എഗ്മോർ–കൊല്ലം പ്രതിദിന എക്സ്പ്രസ് ചെങ്കോട്ടയിലും യാത്ര അവസാനിപ്പിച്ചു.
രാത്രി 11.20ന് തിരുനെൽവേലിയിൽനിന്ന് പുറപ്പെടേണ്ട തിരുനെൽവേലി–പാലക്കാട് പാലരുവി എക്സ്പ്രസ് പുനലൂരിൽ നിന്നാണ് പാലക്കാട്ടിലേക്ക് സർവീസ് നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |