SignIn
Kerala Kaumudi Online
Thursday, 25 April 2024 5.42 AM IST

എൻ ആർ സുധർമ്മദാസിന് പ്രേംനസീർ സുഹൃത്ത് സമിതി പുരസ്കാരം

sudharmma-das

തിരുവനന്തപുരം : പ്രേംനസീർ സുഹൃത്ത് സമിതി പണിക്കേഴ്‌സ് പ്രോപർട്ടീസ് വാർത്താചിത്ര അവാർഡിന് കേരളകൗമുദി കൊച്ചി യൂണിറ്റിലെ ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസ് അർഹനായി.സംവിധായകൻ ബാലു കിരിയത്ത്, ചലച്ചിത്ര നിരൂപകൻ ടി പി ശാസ്തമംഗലം, മാദ്ധ്യമ പ്രവർത്തക സുലേഖ കുറുപ്പ്, സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

പ്രതിഷേധക്കാരെ തടയാൻ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചത് അറിയാതെ അതുവഴി ചക്രംപിടിപ്പിച്ച പലകയിൽ നിരങ്ങി എത്തിയ ഭിന്നശേഷിക്കാരിയായ സ്ത്രീയെ, പൊലീസ് ഉദ്യോഗസ്ഥർ കൈയ്യിലെടുത്ത് മറുവശത്ത് എത്തിച്ചപ്പോൾ, പൊലീസിന്റെ കാലിൽ തൊട്ട് തൊഴുത് നന്ദി അറിയിക്കുന്ന 'കാരുണ്യത്തിന് പാദവന്ദനം' എന്ന ചിത്രത്തിനാണ് അവാർഡ്.

കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വിക്ടർ ജോർജ് അവാർഡ്, എൻ.വി. പ്രഭു സ്മാരക മാദ്ധ്യമ അവാർഡ്, നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ മാദ്ധ്യമ അവാർഡ്, വനിതാ കമ്മിഷൻ സംസ്ഥാന മാദ്ധ്യമ പുരസ്‌കാരം, സി.കെ. ജയകൃഷ്ണൻ ന്യൂസ് ഫോട്ടോഗ്രഫി അവാർഡ്, സംസ്ഥാന പരിസ്ഥിതി അവാർഡ്, ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ പുരസ്‌കാരം, ആലപ്പുഴ ബീച്ച് ഫെസ്റ്റ് ടൂറിസം ഫോട്ടോഗ്രഫി അവാർഡ് (2011, 2012), പത്രാധിപർ സ്മാരക മാദ്ധ്യമ അവാർഡ്, പബ്‌ളിക് റലേഷൻസ് കൗൺസിൽ ഒഫ് ഇന്ത്യ മാദ്ധ്യമ അവാർഡ്(2014,2015), സംസ്ഥാന സ്‌കൂൾ കലോത്സവ അവാർഡ്, കുടുംബശ്രീ സംസ്ഥാന ഫോട്ടോഗ്രഫി അവാർഡ് (2018,2019), ഫോട്ടോ വൈഡ് ന്യൂസ് ഫോട്ടോഗ്രഫി അവാർഡ്, ഗാന്ധി ഭവൻ ന്യൂസ് ഫോട്ടോഗ്രഫി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ സുധർമ്മദാസ് നേടിയിട്ടുണ്ട്.


ചേർത്തല പാണാവള്ളി നീലംകുളങ്ങര രവീന്ദ്രൻ ശാന്തി രാധ ദമ്പതികളുടെ മകനാണ് . ഭാര്യ: സന്ധ്യ (സർവീസ് സഹകരണ ബാങ്ക് പൂച്ചാക്കൽ). മകൾ: നവേദിത (രാജഗിരി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUDHARMMA DAS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.