തന്റെ സിനിമകൾ പരാജയപ്പെട്ടപ്പോൾ പല നിർമാതാക്കളും വിളിച്ചാൽ ഫോൺ എടുക്കാതെയായിയെന്ന് ബോളിവുഡ് സൂപ്പർതാരം അഭിഷേക് ബച്ചൻ. പലരും പിതാവ് അമിതാഭ് ബച്ചന്റെ അഭിനയ പ്രകടനത്തോട് താരതമ്യ പ്പെടുത്തി തുടങ്ങി.അതെല്ലാം തന്നെ വേദനിപ്പിച്ചിരുന്നുവെന്ന് അഭിഷേക് തുറന്നു പറയുന്നു. തന്റെ ആദ്യ സിനിമയായ റഫ്യൂജിയുടെ പ്രീമിയർ ദക്ഷിണ മുംബൈയിലെ ലിബർട്ടി തിയേറ്ററിൽ പ്രദർശിപ്പിച്ച സമയത്ത് പ്രിവ്യു കാണാൻ എത്തിയ തനിക്ക് അനുഗ്രഹം തരുന്നതിനൊപ്പം യഷ് ചോപ്ര തന്നോട് പറഞ്ഞ വാക്കുകൾ അഭിഷേക് സ്മരിച്ചു. 'നിന്റെ അച്ഛൻ നിന്നെ ഇവിടെ വരെ എത്തിച്ചിരിക്കുന്നു. അത് ഓർക്കണം.ബഹുമാനിക്കണം.ഇവിടം മുതൽ നിനക്ക് സ്വന്തം കാലുകളിൽ മുന്നോട്ട് നടക്കേണ്ടതായിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. നിരവധി ചിത്രങ്ങളിൽ നിന്ന് ഞാൻ മാറ്റപ്പെട്ടിട്ടുണ്ട്. എന്നെ വിളിച്ചിരുന്ന നിർമാതാക്കൾ എന്റെ സിനിമകൾ വിജയിക്കാതായതോടെ എന്റെ ഫോൺ എടുക്കാതിരുന്നിട്ടുണ്ട്. എന്നെ തിരിച്ചുവിളിക്കാൻ പോലും അവർ തയ്യാറായിട്ടില്ലെന്ന് അഭിഷേക് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |