SignIn
Kerala Kaumudi Online
Wednesday, 17 April 2024 4.54 AM IST

സമരസേനാനികളുടെ പേരുകൊണ്ട് 20മിനിറ്റിൽ ഇന്ത്യൻ ഭൂപടം: നിർമ്മലിന് ബുക്ക് ഒഫ് റെക്കോർഡ്സിന്റെ അംഗീകാരം

nirmal
നിർമ്മൽ ഇന്ത്യ ബുക്ക് ഒഫ് റെക്കാർഡ്സ് സർട്ടിഫിക്കറ്റുമായി

ചെറുവത്തൂർ: സ്വാതന്ത്ര്യസമര സേനാനികളുടെ പേരിനെക്കൊണ്ട് 20 മിനിറ്റിനുള്ളിൽ ഇന്ത്യയുടെ ഭൂപടം വരച്ച് ബിരുദ വിദ്യാർത്ഥി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. ഭഗത് സിംഗ് അടക്കം പ്രശസ്തരും അല്ലാത്തവരുമായ 107 സ്വാതന്ത്ര സമര സേനാനികളുടെ പേരുകൾ വ്യത്യസ്തമായ രീതിയിൽ എഴുതി ചേർത്താണ് കാസർകോട് ഗവൺമെന്റ് കോളജിലെ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയും കരിവെള്ളൂർ നിടുവപ്പുറം സ്വദേശിയുമായ എ.വി നിർമ്മലാണ് അത്ഭുതമായത്.

അരുണാ ആസിഫലി , അംബേദ്കർ , അക്കാമ ചെറിയാൻ, ബംഗാളിലെ തിത്തുമീർ, സാഹ്മൽ തുടങ്ങി അറിയപ്പെടാത്തവരും അറിയുന്നവരുമായ 107 സ്വാതന്ത്ര്യ സമര പോരാളികളുടെ പേരു കൊണ്ടാണ് നിർമ്മൽ ഭൂപടം എഴുതി ചേർത്തത്. ചിത്രകലാകാരനും ഡ്രംസ് കലാകാരനുമായ നിർമ്മലിന്റെ രണ്ടുമാസത്തെ പരിശ്രമമാണ് ഈ ചിത്രം. ലോക്ക്ഡൗൺ കാലത്തെ വിരസതമാറ്റാനുള്ള ശ്രമത്തിനിടെയാണ് പുതിയ പരീക്ഷണം നടത്തിയത്. സ്‌കൂൾ പഠന കാലത്ത് സ്വതസിദ്ധമായ കഴിവുകളോടെ ഓയിൽ പെയിന്റ് രംഗത്ത് ശോഭിച്ചിരുന്നു. ഡ്രംസിൽ മൂന്നുതവണ പലിക്കോട് ഹയർസെക്കൻഡറി സ്‌കൂളിനുവേണ്ടി സംസ്ഥാനതലത്തിൽ മൽസരിച്ച് എ ഗ്രേഡും നേടിയിരുന്നു. നിടവപ്പുറം നാരായണപുരം ക്ഷേത്രത്തിന് സമീപത്തെ എ.വി തമ്പാന്റെയും ടി അജിതയുടെയും മകനാണ് ഈ കലാകാരൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.