SignIn
Kerala Kaumudi Online
Friday, 19 April 2024 5.12 PM IST

ഹലാൽ വാദികൾക്ക് സനാതനം അറിയണമെന്നില്ല: വി. മുരളീധരൻ

v-muraleedharan

ന്യൂഡൽഹി: ഹലാലിന്റെ അർത്ഥം മാത്രമറിയുന്നവർക്ക് സനാതന ധർമ്മം അറിയണമെന്നില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ ഫേസ് ബുക്ക് കുറപ്പിൽ പറഞ്ഞു. സനാതനമെന്നാൽ അനശ്വരം എന്നാണ് അർത്ഥം. സനാതന ധർമ്മമെന്നാൽ സ്രഷ്ടാവായ ബ്രഹ്മത്തോട് സകല ജീവജാലങ്ങൾക്കുമുള്ള ഉത്തരവാദിത്വം. സ്വാർത്ഥത വെടിഞ്ഞ് സഹജീവികൾക്ക് ദ്രോഹം ചെയ്യാതെ ജീവിച്ച് മരിക്കുകയെന്നതാണത്. അത് ഈശ്വരനോടുള്ള കടമയാണെന്ന് ഹിന്ദുധർമ്മം പഠിപ്പിക്കുന്നു. അവനവൻ ആത്മസുഖത്തിന് ആചരിക്കുന്നത് അപരന്ന് സുഖത്തിനായി വരേണം എന്ന് ശ്രീനാരായണഗുരുദേവൻ പറഞ്ഞത് ഈ സനാതന ധർമ്മത്തിലധിഷ്ഠിതമായാണ്. ഹിന്ദുമതത്തെ നവീകരിക്കാനാണ് തന്റെ ജന്മം മുഴുവൻ ഗുരു വിനിയോഗിച്ചത്. മറ്റ് മതങ്ങളെ ബഹുമാനിക്കുമ്പോഴും ഒരു ഘട്ടത്തിലും മറ്റ് മതങ്ങളിലേക്ക് ഹൈന്ദവരെ അയയ്‌ക്കാൻ ഗുരുദേവൻ താത്പര്യപ്പെട്ടിരുന്നുമില്ല എന്ന് ചരിത്രം പറയുന്നു. ശ്രീനാരായണ ധർമ്മമെന്നാൽ എക്കാലവും ഹൈന്ദവതയുടെ അടിസ്ഥാനമായ സനാതന ധർമ്മം തന്നെയായിരുന്നു - മുരളീധരൻ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: V MURALEEDHARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.