SignIn
Kerala Kaumudi Online
Friday, 19 April 2024 9.34 PM IST

കെ.എ.എസ്: അടിസ്ഥാനശമ്പളം 81,800 ഉത്തരവിറങ്ങി

a

തിരുവനന്തപുരം: സിവിൽസർവീസ് ഉദ്യോഗസ്ഥരെക്കാൾ കൂടിയ ശമ്പളമെന്ന വിവാദം നിലനിൽക്കെ കെ.എ.എസ് ഉദ്യോഗസ്ഥർക്ക് മന്ത്രിസഭ തീരുമാനിച്ച 81,800 രൂപ അടിസ്ഥാനശമ്പളം അനുവദിച്ച് ഉത്തരവിറക്കി. ഒഴിവാക്കിയത് ഗ്രേഡ്പേ മാത്രം. പകരം 2000 രൂപയുടെ വാർഷിക ഇൻക്രിമെന്റ് അനുവദിച്ചു.

കെ.എ.എസുകാർക്ക് ട്രെയിനിംഗ് കാലയളവിൽ കൺസോളിഡേറ്റഡ് ശമ്പളമായി 81,880രൂപ ലഭിക്കും. ഇന്നത്തെ മന്ത്രിസഭാ യോഗത്തിനു മുമ്പ് ഉത്തരവിറങ്ങണമെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചിരുന്നതിനാൽ തിങ്കളാഴ്ച രാത്രി ചീഫ് സെക്രട്ടറി ഉത്തരവിറക്കി. സിവിൽ സർവീസ് അസോസിയേഷനുകളുടെ പ്രതിഷേധത്തെ തുടർന്നാണ് ഗ്രേഡ്പേ ഒഴിവാക്കിയത്. ഇതോടെ 18 മാസത്തെ പരിശീലന കാലയളവ് കഴിഞ്ഞ് കെ.എ.എസുകാർക്ക് കിട്ടുന്ന ആകെ ശമ്പളം 97,097 രൂപ ആയിരിക്കും. മറ്റ് സർവീസിൽ നിന്നെത്തിയവർക്ക് അവസാനം ലഭിച്ച ശമ്പളമോ അടിസ്ഥാനശമ്പളമോ ഏതാണോ കൂടുതൽ അത് ലഭിക്കും.

പന്ത്രണ്ടാം ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കുമ്പോൾ കെ.എ.എസ് ട്രെയിനികൾ, കെ.എ.എസിലെ മറ്റു സ്ഥാനക്കയറ്റ തസ്തികകൾ എന്നിവയ്ക്ക് അനുവദിക്കാവുന്ന ശമ്പളസ്‌കെയിലുകൾ തയ്യാറാക്കുന്നത് കമ്മിഷന്റെ ടേംസ് ഒഫ് റഫറൻസിൽ ഉൾപ്പെടുത്തുമെന്നും ഉത്തരവിലുണ്ട്.

ഐ.എ.എസിലെ തുടക്കശമ്പളം:74, 384രൂപ

അസിസ്റ്റന്റ് കളക്ടർ (ട്രെയ്‌നി) 56,100 (കൺസോളിഡേറ്റഡ് )
അസിസ്റ്റന്റ് കളക്ടർ: അടിസ്ഥാനശമ്പളം: 57,800
ക്ഷാമബത്ത:16,184
പ്രത്യേകബത്ത: 400

ആകെ: 74, 384 രൂപ

കെ.എ.എസ് തുടക്കശമ്പളം 81,800രൂപ

പരിശീലനത്തിന് ശേഷം അടിസ്ഥാനശമ്പളം: 81,800
ക്ഷാമബത്ത @7%: 6, 299
വീട്ടുവാടകബത്ത: 8,998
ആകെ: 97,097രൂപ

ഐ.എ.എസുകാരേക്കാൾ കൂടുതൽ 22,713രൂപ.

പരാതി പരിഗണിച്ചേക്കും

ശമ്പളക്കാര്യത്തിൽ ആശങ്കപ്രകടിപ്പിച്ചും അപാകത പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ഐ.എ.എസ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന സൂചന കിട്ടിയതായി അസോസിയേഷൻ വക്താക്കൾ പറയുന്നു. പതിനൊന്നാം ശമ്പളക്കമ്മിഷൻ കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് ജൂനിയർ ടൈം സ്കെയിലായി ശുപാർശ ചെയ്തത് 68,700-1,10,400 രൂപയായിരുന്നു. ഷെഡ്യൂൾ രണ്ടിലെ പട്ടിക ഒന്നിൽ ഒരു തസ്തിക തെറ്റായി ഉൾപ്പെടുത്തിയതാണ് ഇത്രയും ഉയർന്ന ശമ്പളസ്കെയിൽ ശുപാർശ ചെയ്യാൻ ഇടയായതെന്ന് കണ്ടെത്തിയതിനാൽ അത് പരിഗണിക്കേണ്ടെന്നും ഐ.എ.എസുകാരുടെ ഫീഡർ തസ്തികയായ കെ.എ.എസിന് കൂടുതൽ ശമ്പളം നൽകുന്നതിലെ അപാകത പരിഹരിക്കണമെന്നും ശുപാർശയുണ്ട്. ഇക്കാര്യം ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KAS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.