കളമശേരി: കേന്ദ്രമാതൃകയിൽ സംസ്ഥാനവും പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.കളമശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എച്ച്.എം.ടി.ജംഗ്ഷനിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ജില്ലാ സെക്രട്ടറി ഇ.ടി.നടരാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രമോദ് തൃക്കാക്കര അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറിമാരായ പി.സജീവ്, സീമാ ബിജു, സംസ്ഥാന സമിതി അംഗം ഗോപി, മണ്ഡലം മുനിസിപ്പൽ നേതാക്കളായ വി.വി.പ്രകാശൻ, വിനോദ്, വാസുദേവൻ, രാജീവ്, പി.ടി.ഷാജി, വസന്തൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാമചന്ദ്രൻ, കൗൺസിലർമാരായ എസ്.ഷാജി, കെ.ആർ.കൃഷ്ണപ്രസാദ്, കെ.എൻ.അനിൽകുമാർ, ചന്ദ്രിക രാജൻ, സിയോൺ കെ.സിദ്ധൻ , ഗിരിജ ലെനീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |