കൊച്ചി: എൻ.സി.പി.യുടെ അഭിഭാഷക സംഘടനയായ നാഷണലിസ്റ്റ് ലായേഴ്സ് കോൺഗ്രസ് ജില്ലാ പ്രവർത്തക യോഗം സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോൺ മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.എം.എം. അലിക്കുഞ്ഞ് അദ്ധ്യക്ഷനായി. കെ.ആർ. സുഭാഷ്, ടി.പി.അബ്ദുൾ അസീസ്, പി.ജെ. കുഞ്ഞുമോൻ, മുരളി പുത്തൻവേലി, കെ.കെ. ജയപ്രകാശ്, അഡ്വ. ഗണേഷ് ജി. പിള്ള, അഡ്വ. തോമസ് കാച്ചപ്പിള്ളി, അഡ്വ. ഡിജി കെ. ദാസ്, അഡ്വ.ലേഖ ഗണേഷ്, തുടങ്ങിയവർ സംസാരിച്ചു. നാഷണലിസ്റ്റ് ലായേഴ്സ് കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റായി അഡ്വ. ഗണേഷ് ജി. പിള്ളയെയും വൈസ് പ്രസിഡന്റുമാരായി അഡ്വ. ഡിജി കെ. ദാസനെയും അഡ്വ തോമസ് കാച്ചപ്പള്ളിയെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |