ചിറ്റൂർ: എനർജി മാനേജ്മെന്റ് സെന്റർ തിരുവനന്തപുരം, സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലപ്മെന്റ് കേരള, ഗോ- ഇലക്ട്രിക് ക്യാമ്പെയിൻ ഗംഗോത്രി ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ ഉർജ്ജ കിരൺ കാമ്പെയിൻ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് വർക്ക്ഷോപ്പ്, റാലി, സിഗ്നേച്ചർ കാമ്പെയിൻ എന്നിവ നടന്നു. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. സുജാത ഉദ്ഘാടനം ചെയ്തു. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് ചെയർപേഴ്സൺ സിന്ധു അദ്ധ്യക്ഷത വഹിച്ചു. ജെ. മഹേഷ്, എ.എം. രാമകൃഷ്ണൻ, സദാനന്ദൻ, സൗര, നിഖിൽ ബാബു, ഡോ. പി.യു. രാമാനന്ദ്, എം.പി. നികേത് എന്നിവർ പങ്കെടുത്തു. റാലി ഹമീദ് കുട്ടി ആശാൻ, സിഗ്നേച്ചർ കാമ്പെയിൻ സുജാത എന്നിവർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും റൗറി ക്ലബ് സൗജന്യമായി എൽ.ഇ.ഡി.പി ബൾബ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |