SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.01 PM IST

വിദേശത്ത് നിന്നെത്തുന്നവർക്ക് സുവിധാ പോർട്ടൽ രജിസ്ട്രേഷൻ നിർബന്ധം

air-suvidha

ന്യൂഡൽഹി: ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് എയർ സുവിധ പോർട്ടൽ രജിസ്ട്രേഷൻ കർശനമാക്കി കേന്ദ്രസർക്കാർ. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി.
യാത്രക്കാർ വിമാനം കയറുന്നതിന് മുമ്പ് ആരോഗ്യാവസ്ഥ സംബന്ധിച്ച വിവരങ്ങൾ ആവശ്യമായ രേഖകൾ സഹിതം എയർ സുവിധ പോർട്ടലിൽ നൽകണം. വാക്സിനേഷൻ സർട്ടിഫിക്കറ്റ്, യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിന് മുമ്പ് നടത്തിയ പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് തുടങ്ങിയവയാണ് നൽകേണ്ടത്. ഇതുപയോഗിച്ച് ഉദ്യോഗസ്ഥർക്ക് യാത്രക്കാരെ കൃത്യമായി നിരീക്ഷിക്കാനാകും.
നവംബർ 30ന് പുതിയ യാത്രാ മാർഗരേഖ നിലവിൽവന്നശേഷം 2021 ഡിസംബർ ഒന്നു മുതൽ അഞ്ച് വരെയുള്ള കാലയളവിൽ 2,51,210 യാത്രക്കാർ എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്‌തു. വ്യോമയാന മന്ത്രാലയം വികസിപ്പിച്ച പോർട്ടൽ 2020 ആഗസ്റ്റിലാണ് പ്രവർത്തനം തുടങ്ങിയത്.

പോർട്ടലിൽ വരുത്തിയ മാറ്റങ്ങൾ

 കൊവിഡ് ഭീഷണിയുള്ള അറ്റ്-റിസ്‌ക്' വിഭാഗത്തിൽപ്പെടുന്ന രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് 'എച്ച്' ആൻഡ് 'റെഡ്' ബാൻഡ്. മറ്റുള്ളവർക്ക് പച്ച.

 'അറ്റ്-റിസ്‌ക്' അപേക്ഷകർ കഴിഞ്ഞ 14 ദിവസത്തിനിടയിൽ സന്ദർശിച്ച രാജ്യങ്ങളുടെ വിവരങ്ങളും നൽകണം

 അറ്റ്-റിസ്‌ക്' രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർ 'ടെസ്റ്റ് ഓൺ അറൈവൽ' സൗകര്യത്തിനായി മുൻകൂട്ടി ബുക്ക് ചെയ്യണം.
എയർ സുവിധ പോർട്ടൽ ലിങ്ക്: https://www.newdelhiairport.in/airsuvidha/apho-registration
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക: https://bit.ly/NewTravelGuidelinesOct2021.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, AIR SUVIDHA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.