SignIn
Kerala Kaumudi Online
Saturday, 20 April 2024 7.11 AM IST

വിദ്വേഷ മുദ്രാവാക്യം: നാല് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

p

തലശ്ശേരി: കെ.ടി. ജയകൃഷ്ണൻ ബലിദാൻ ദിന റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ നാല് ബി.ജെ.പി പ്രവർത്തകരെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. പാലയാട്ടെ വാഴയിൽ വീട്ടിൽ ഷിജിൽ എന്ന ടുട്ടു (30), കണ്ണവം സ്വദേശികളായ കൊട്ടണ്ണേൽ ആർ. രജിത്ത് (26), കറീച്ചൽ വി.വി. ശരത് (25), ശിവപുരം ശ്രീജാലയത്തിൽ ശ്രീരാഗ് (26) എന്നിവരാണ് അറസ്റ്റിലായത്

സംഭവത്തിൽ കണ്ടാലറിയാവുന്ന 20 പേർക്കെതിരെയാണ് ജാമ്യമില്ലാവകുപ്പ് ചേർത്ത് കേസെടുത്തിരുന്നത്. സംഘർഷമുണ്ടാവാതിരിക്കാൻ തലശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ജില്ലാ കളക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നലെ അവസാനിച്ചു. നിരോധനാജ്ഞ ലംഘിച്ചതിന് 250 ബി.ജെ.പി പ്രവർത്തകർക്കെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BJP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.