SignIn
Kerala Kaumudi Online
Thursday, 25 April 2024 2.32 PM IST

വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടത് ഉടൻ നടപ്പാക്കില്ല, മുഖ്യമന്ത്രിയുടെ ഉറപ്പ്

p

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടുകൊണ്ടുള്ള സർക്കാർ തീരുമാനം ഉടൻ നടപ്പാക്കില്ലെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ നേതാക്കളുമായി ഇന്നലെ ചേംബറിൽ നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്.

എല്ലാ മുസ്ലിം സംഘടനകളെയും ഉൾപ്പെടുത്തി വിശദമായി ചർച്ച നടത്തും. തീരുമാനമുണ്ടാകും വരെ നിലവിലെ സ്ഥിതി തുടരും. വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. സർക്കാരിന്റെ നിർദ്ദേശമായിരുന്നില്ല അത്. സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക വാശിയൊന്നുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടുമെന്ന ആശങ്ക സമസ്ത നേതാക്കൾ പങ്കിവച്ചു. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് അതെന്നും ഒരാശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം റദ്ദാക്കണം, ആവശ്യമെങ്കിൽ റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ച് സമസ്തയുടെ പ്രതിനിധികളെ അതിലുൾപ്പെടുത്തണം, വിശ്വാസികളായ മുസ്ലിംങ്ങൾക്ക് മാത്രം ജോലി നൽകുന്ന സാഹചര്യമുറപ്പാക്കണം എന്നീ ആവശ്യങ്ങളും സമസ്ത ചർച്ചയിലുന്നയിച്ചു. എല്ലാം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ. ഉമ്മർ ഫൈസി മുക്കം, പി.കെ. ഹംസക്കുട്ടി മുസ്‌ലിയാർ ആദ്യശേരി, സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ. എൻ.എ.എം. അബ്ദുൾഖാദിർ, മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാനകമ്മിറ്റി വർക്കിംഗ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

സമസ്ത ഏകോപനസമിതി ഇന്ന്

മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ സാഹചര്യത്തിൽ തുടർ നടപടികൾ ആലോചിക്കാനായി സമസ്ത ഏകോപനസമിതി യോഗം ഇന്ന് രാവിലെ 11ന് കോഴിക്കോട് ചേളാരി സമസ്താലയത്തിൽ ചേരും

"ആശങ്കകൾ പരിഹരിക്കും. ധാരാളം തെറ്റായ പ്രചാരണങ്ങൾ നടക്കുന്നു. മുസ്ലിങ്ങൾക്ക് മാത്രമേ വഖഫ്ബോർഡിൽ നിയമനം നൽകൂ. വിശ്വാസികളല്ലാത്ത മുസ്ലിം നാമധാരികൾക്ക് നിയമനം നൽകുമെന്ന ആശങ്കയും പരിശോധിക്കാം"

- മുഖ്യമന്ത്രി പിണറായി വിജയൻ.

" വഖഫുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത് പണ്ഡിതരും മതഭക്തരായ മുസ്ലിങ്ങളുമാണ്. വിവിധ സംസ്ഥാനങ്ങളിലും വിദേശത്തും അതിന് മുസ്ലിം പണ്ഡിതർ മാത്രമുൾപ്പെട്ട പ്രത്യേകസമിതിയുണ്ട്. ഇവിടെയും അത് തുടരണം"

- പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ,

സമസ്ത ജനറൽസെക്രട്ടറി

ച​ർ​ച്ച​യ്ക്ക് ​ത​യ്യാ​റാ​കാ​ത്ത​ത്
ലീ​ഗ്:​ ​കാ​ന്ത​പു​രം​ ​വി​ഭാ​ഗം

കോ​ഴി​ക്കോ​ട്:​ ​വ​ഖ​ഫ് ​ബോ​‌​ർ​ഡ് ​നി​യ​മ​ന​ ​വി​ഷ​യ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്താ​ൻ​ ​ത​യ്യാ​റാ​കാ​ത്ത​ത് ​മു​സ്ലിം​ ​ലീ​ഗാ​ണെ​ന്ന് ​എ​സ്.​വൈ.​എ​സ് ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എ.​പി.​ ​അ​ബ്ദു​ൾ​ ​ഹ​ക്കിം​ ​അ​സ്ഹ​രി​ ​പ​റ​ഞ്ഞു.
എ​ല്ലാ​ ​സം​ഘ​ട​ന​ക​ളു​മാ​യും​ ​ച​ർ​ച്ച​യാ​വാ​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​നേ​ര​ത്തെ​ ​പ​റ​ഞ്ഞ​താ​ണ്.​ ​അ​തി​നു​ ​പി​റ​കെ​ ​അ​ദ്ദേ​ഹ​വു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി​യി​ട്ടു​മു​ണ്ട്.​ ​നി​യ​മ​ന​ത്തി​ൽ​ ​സു​താ​ര്യ​ത​ ​വേ​ണ​മെ​ന്നു​ ​ത​ന്നെ​യാ​ണ് ​നി​ല​പാ​ട്.​ ​വ​ഖ​ഫ് ​സ്വ​ത്തു​ക​ൾ​ ​മോ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​ ​സാ​ഹ​ച​ര്യം​ ​ഇ​ല്ലാ​താ​ക്ക​ണം.​ ​നി​ര​വ​ധി​ ​സു​ന്നി​ ​വ​ഖ​ഫു​ക​ളാ​ണ് ​സ​ല​ഫി​ക​ൾ​ ​കൈ​യ​ട​ക്കി​യ​ത്.​ ​കോ​ഴി​ക്കോ​ട് ​ന​ഗ​ര​ത്തി​ൽ​ ​മാ​ത്രം​ ​ച​രി​ത്ര​ ​പ്രാ​ധാ​ന്യ​മു​ള്ള​ ​പ​ട്ടാ​ള​പ്പ​ള്ളി​ ​ഉ​ൾ​പ്പെ​ടെ​ 11​ ​പ​ള്ളി​ക​ൾ​ ​ന​ഷ്ട​പ്പെ​ട്ടു.​ ​ഉ​ള്ളി​ലു​ള്ള​വ​ർ​ ​ത​ന്നെ​ ​വ​ഖ​ഫ് ​സ്വ​ത്തു​ക്ക​ൾ​ ​കൈ​യ​ട​ക്കു​ന്ന​ത് ​ക​ണ്ടെ​ത്ത​ണം.​ ​വ​ഖ​ഫ് ​ദാ​താ​ക്ക​ളു​ടെ​ ​ആ​ശ​യം​ ​പി​ന്തു​ട​രു​ന്ന​വ​ര​ല്ല​ ​പ​ല​ ​സ്വ​ത്തു​ക​ളും​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ത്.​ ​അ​തു​കൊ​ണ്ടാ​ണ് ​പ​ള്ളി​ക​ളെ​ ​രാ​ഷ്ട്രീ​യ​പ്ര​സം​ഗ​ത്തി​നും​ ​ക​മ്പോ​ള​ ​നി​ല​വാ​രം​ ​പ​റ​യാ​നു​മു​ള്ള​ ​ഇ​ട​മാ​ക്കി​ ​മാ​റ്റു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഉ​റ​പ്പിൽ
വി​ശ്വാ​സ​മി​ല്ല​:​ ​മു​സ്ലിം​ ​ലീ​ഗ്

കോ​ഴി​ക്കോ​ട്:​ ​വ​ഖ​ഫ് ​ബോ​ർ​ഡ് ​നി​യ​മ​നം​ ​പി.​എ​സ്.​സി​ക്ക് ​വി​ട്ട​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​മു​ഖ്യ​മ​ന്ത്രി​ ​സ​മ​സ്ത​യ്ക്ക് ​ന​ൽ​കി​യ​ ​ഉ​റ​പ്പ് ​വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് ​മു​സ്ലിം​ ​ലീ​ഗ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​എം.​എ​ ​സ​ലാം​ ​പ​റ​ഞ്ഞു.​ ​മു​ഖ്യ​മ​ന്ത്രി​യു​ടേ​ത് ​ക​ബ​ളി​പ്പി​ക്ക​ൽ​ ​ത​ന്ത്ര​മാ​ണ്.​ ​ലീ​ഗ് ​ഉ​ന്ന​യി​ച്ച​ ​വി​ഷ​യം​ ​നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ​ ​വ​ഖ​ഫ് ​സം​ര​ക്ഷ​ണ​ ​റാ​ലി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സ​മ​ര​ങ്ങ​ളു​മാ​യി​ ​മു​ന്നോ​ട്ടു​നീ​ങ്ങും.​ ​മ​ത​സം​ഘ​ട​ന​ക​ളെ​ ​മു​ഖ്യ​മ​ന്ത്രി​ ​എ​ങ്ങ​നെ​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യെ​ന്ന​ത് ​മു​ൻ​കാ​ല​ ​അ​നു​ഭ​വ​ങ്ങ​ളി​ലു​ണ്ട്.​ ​ആ​രെ​ങ്കി​ലും​ ​പി​ന്തു​ണ​ച്ചി​ല്ലെ​ങ്കി​ൽ​ ​റാ​ലി​ ​പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന് ​ക​രു​തു​ന്ന​വ​ർ​ക്ക് 9​ന് ​കാ​ര്യ​ങ്ങ​ൾ​ ​വ്യ​ക്ത​മാ​വു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

സ​മ​സ്ത​യു​ടെ​ ​സാ​മു​ദാ​യി​ക​ ​നി​ല​പാ​ടു​ക​ളി​ൽ​ ​ലീ​ഗ് ​ഇ​ട​പെ​ടാ​റി​ല്ലെ​ന്ന് ​ഡോ.​ ​എം.​കെ.​ ​മു​നീ​ർ​ ​പ​റ​ഞ്ഞു.​ ​തി​രി​ച്ചി​ങ്ങോ​ട്ടും​ ​ഇ​ട​പെ​ട​ലി​ന്റെ​ ​ആ​വ​ശ്യ​മി​ല്ല.​ ​മു​ഖ്യ​മ​ന്ത്രി​ ​ഇ​പ്പോ​ൾ​ ​ച​ർ​ച്ച​യ്ക്ക് ​ത​യ്യാ​റാ​യ​തു​ത​ന്നെ​ ​സ​മ​ര​ത്തി​ന്റെ​ ​ആ​ദ്യ​ഘ​ട്ട​ ​വി​ജ​യ​മാ​ണ്.​ ​നി​യ​മ​സ​ഭ​യി​ൽ​ ​തീ​രു​മാ​നം​ ​റ​ദ്ദാ​ക്കു​ന്ന​തു​വ​രെ​ ​സ​മ​രം​ ​തു​ട​രും.

വ​ഖ​ഫ് ​നി​യ​മ​ന​ത്തി​ൽ​ ​സ​ർ​ക്കാ​രി​ന്
ബോ​ധ​മു​ദി​ച്ചു​ ​:​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​വ​ഖ​ഫ് ​ബോ​ർ​ഡ് ​നി​യ​മ​ന​ങ്ങ​ൾ​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​ബോ​ർ​ഡു​ണ്ടാ​ക്കി​ ​സു​താ​ര്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ​യു.​ഡി.​എ​ഫ് ​നി​യ​മ​സ​ഭ​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി​ ​സ​തീ​ശ​ൻ​ ​പ്ര​തി​ക​രി​ച്ചു.​ ​അ​ന്ന​ത് ​മ​ന​സി​ലാ​ക്കാ​തി​രു​ന്ന​ ​മു​ഖ്യ​മ​ന്ത്രി​ക്കും​ ​മ​ന്ത്രി​മാ​ർ​ക്കും​ ​ഇ​പ്പോ​ഴെ​ങ്കി​ലും​ ​ബോ​ധോ​ദ​യ​മു​ണ്ടാ​യ​ത് ​ന​ല്ല​ ​കാ​ര്യ​മാ​ണ്.​ ​വീ​ണ്ടും​ ​ച​ർ​ച്ച​ ​ന​ട​ത്താ​മെ​ന്ന​തും​ ​സ്വാ​ഗ​താ​ർ​ഹ​മാ​ണ്.
സ​മ​സ്ത​ ​ഉ​ൾ​പ്പെ​ടെ​ ​ഉ​ന്ന​യി​ച്ച​ ​കാ​ര്യ​ങ്ങ​ൾ​ ​നി​യ​മ​സ​ഭ​യി​ലെ​ ​ച​ർ​ച്ച​യി​ൽ​ ​പ്ര​തി​പ​ക്ഷം​ ​ചൂ​ണ്ടി​ക്കാ​ട്ടി​യ​താ​ണ്.​ ​അ​തൊ​ന്നും​ ​പ​രി​ഗ​ണി​ക്കാ​തെ​ ​ന​ട​പ്പാ​ക്കു​മെ​ന്ന​ ​പി​ടി​വാ​ശി​യി​ലാ​യി​രു​ന്നു​ ​സ​ർ​ക്കാ​ർ.​ ​കേ​ന്ദ്രം​ ​കാ​ർ​ഷി​ക​ ​ബി​ൽ​ ​പി​ൻ​വ​ലി​ച്ച​തു​ ​പോ​ലെ​ ​വ​ഖ​ഫ് ​നി​യ​മ​ന​ ​ബി​ൽ​ ​നി​യ​മ​സ​ഭ​ ​പി​ൻ​വ​ലി​ക്കേ​ണ്ടി​ ​വ​രും.
ലീ​ഗി​ൽ​ ​വ​ർ​ഗീ​യ​ത​ ​അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നാ​ണ് ​സി.​പി.​എം​ ​ശ്ര​മി​ക്കു​ന്ന​ത്.​ ​ഈ​ ​വി​ഷ​യ​ത്തി​ൽ​ ​എ​ന്ത് ​വ​ർ​ഗീ​യ​ത​യാ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​യും​ ​സി.​പി.​എ​മ്മും​ ​വ്യ​ക്ത​മാ​ക്ക​ണം.​ ​ഏ​തെ​ങ്കി​ലും​ ​മ​ത​വി​ഭാ​ഗ​ക്കാ​ർ​ക്ക് ​വേ​ണ്ടി​ ​മാ​ത്രം​ ​പി.​എ​സ്.​സി​ ​വി​ജ്ഞാ​പ​ന​മി​റ​ക്കു​ന്ന​ത് ​നി​യ​മ​വി​രു​ദ്ധ​വും​ ​അ​ധാ​ർ​മ്മി​ക​വു​മാ​ണ്.​ ​ഹി​ന്ദു​ക്ക​ൾ​ ​അ​ല്ലാ​ത്ത​വ​രെ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ൽ​ ​നി​യ​മി​ക്കേ​ണ്ടി​ ​വ​രു​ന്ന​ത് ​ഒ​ഴി​വാ​ക്കാ​നാ​ണ് ​ദേ​വ​സ്വം​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​ബോ​ർ​ഡു​ണ്ടാ​ക്കി​യ​ത്.​ ​അ​തു​പോ​ലെ​ ​വ​ഖ​ഫ് ​ബോ​ർ​ഡ് ​നി​യ​മ​ന​ങ്ങ​ളും​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​ബോ​ർ​ഡ് ​വ​ഴി​യാ​ക്ക​ണ​മെ​ന്നാ​ണ് ​യു.​ഡി.​എ​ഫ് ​ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.

സ​മ​സ്ത​യു​ടെ​ ​ചു​വ​ടു​മാ​റ്റം:ലീ​ഗി​ന് ​അ​മ​ർ​ഷം
​ ​ശ​ക്തി​കാ​ട്ടാ​ൻ​ ​നാ​ളെ​ ​കോ​ഴി​ക്കോ​ട്ട് ​വ​മ്പ​ൻ​ ​റാ​ലി

ഷാ​ബിൽബ​ഷീർ

മ​ല​പ്പു​റം​:​ ​വ​ഖ​ഫ് ​ബോ​ർ​ഡ് ​നി​യ​മ​നം​ ​പി.​എ​സ്.​സി​ക്ക് ​വി​ട്ട​ ​വി​ഷ​യ​ത്തി​ൽ​ ​സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള​ ​മു​സ്‌​‌​ലിം​ ​ലീ​ഗി​ന്റെ​ ​നീ​ക്ക​ങ്ങ​ളു​ടെ​ ​മു​ന​യൊ​ടി​ച്ച​ത് ​സ​മ​സ്ത​യി​ലെ​ ​ലീ​ഗ് ​വി​രു​ദ്ധ​ർ.​ ​യു​വ​ജ​ന​ ​വി​ഭാ​ഗ​മാ​യ​ ​എ​സ്.​വൈ.​എ​സി​ന്റെ​ ​പ്ര​ധാ​ന​ ​നേ​താ​വാ​ണ് ​ഇ​തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ത്.​ ​പ​ള്ളി​ക​ളി​ൽ​ ​പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള​ ​മു​സ്‌​ലിം​ ​കോ​ ​ഓ​ർ​ഡി​നേ​ഷ​ൻ​ ​ക​മ്മി​റ്റി​യു​ടെ​ ​തീ​രു​മാ​ന​ത്തി​ൽ​ ​നി​ന്ന് ​അ​വ​സാ​ന​ ​നി​മി​ഷം​ ​സ​മ​സ്ത​ ​പി​ന്മാ​റി​യ​തും​ ​മു​ഖ്യ​മ​ന്ത്രി​യു​മാ​യി​ ​നേ​രി​ട്ടു​ള്ള​ ​ച​ർ​ച്ച​യി​ലേ​ക്കെ​ത്തി​യ​തും​ ​ലീ​ഗ് ​വി​രു​ദ്ധ​രു​ടെ​ ​നീ​ക്ക​ങ്ങ​ളി​ലാ​ണ്.​ ​ഇ​വ​രു​മാ​യി​ ​ബ​ന്ധം​ ​പു​ല​ർ​ത്തു​ന്ന​ ​മു​ൻ​മ​ന്ത്രി​ ​കെ.​ടി.​ജ​ലീ​ൽ​ ​ഇ​തി​ന് ​വ​ഴി​യൊ​രു​ക്കി.

നാ​ളെ​ ​കോ​ഴി​ക്കോ​ട് ​ക​ട​പ്പു​റ​ത്ത് ​വ​ഖ​ഫ് ​സം​ര​ക്ഷ​ണ​ ​സ​മ്മേ​ള​ന​വും​ ​വ​മ്പ​ൻ​ ​റാ​ലി​യും​ ​ന​ട​ത്തി​ ​സ​മ​സ്ത​യു​ടെ​ ​ചു​വ​ടു​മാ​റ്റ​ത്തി​ന് ​മ​റു​പ​ടി​ ​ന​ൽ​കാ​നാ​ണ് ​ലീ​ഗി​ന്റെ​ ​തീ​രു​മാ​നം.​ ​ആ​രു​ടെ​യെ​ങ്കി​ലും​ ​പി​ന്തു​ണ​യി​ല്ലെ​ങ്കി​ൽ​ ​ലീ​ഗി​ന്റെ​ ​പ​രി​പാ​ടി​ ​വി​ജ​യി​ക്കു​മോ​യെ​ന്ന് ​സം​ശ​യ​മു​ള്ള​വ​ർ​ക്ക് ​കോ​ഴി​ക്കോ​ട്ടേ​ക്ക് ​വ​രാ​മെ​ന്നാ​ണ് ​ലീ​ഗ് ​നേ​തൃ​ത്വ​ത്തി​ന്റെ​ ​പ​ര​സ്യ​ ​വെ​ല്ലു​വി​ളി.​ ​സി.​എ.​എ​ ​വി​രു​ദ്ധ​ ​സ​മ​ര​ത്തി​ലെ​ ​കേ​സു​ക​ൾ​ ​പി​ൻ​വ​ലി​ക്കു​ന്ന​തി​ലും​ ​ന്യൂ​ന​പ​ക്ഷ​ ​സ്കോ​ള​ർ​ഷി​പ്പ് ​വി​ഷ​യ​ത്തി​ലും​ ​മു​ഖ്യ​മ​ന്ത്രി​ ​ന​ൽ​കി​യ​ ​ഉ​റ​പ്പ് ​പാ​ലി​ച്ചി​ല്ലെ​ന്ന​ ​പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ​ ​സ​മ​സ്ത​യു​ടെ​ ​സ​ർ​ക്കാ​ർ​ ​അ​നു​കൂ​ല​ ​നി​ല​പാ​ടി​നെ​ ​ഖ​ണ്ഡി​ക്കു​ക​യാ​ണ് ​ലീ​ഗ്.​ ​നി​യ​മ​സ​ഭ​യി​ൽ​ ​നി​യ​മം​ ​പി​ൻ​വ​ലി​ക്കും​ ​വ​രെ​ ​സ​മ​രം​ ​ശ​ക്ത​മാ​ക്കാ​നാ​ണ് ​ലീ​ഗ് ​തീ​രു​മാ​നം.​ ​സ​മ​സ്ത​യെ​ ​മാ​ത്രം​ ​വി​ളി​ച്ച് ​ച​ർ​ച്ച​ ​ന​ട​ത്തി​യ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​നി​ല​പാ​ട് ​കൂ​ട്ടാ​യ്മ​യെ​ ​പൊ​ളി​ക്കാ​നു​ള്ള​ ​ശ്ര​മ​മാ​ണോ​യെ​ന്ന​ ​സം​ശ​യം​ ​മു​സ്‌​‌​ലിം​ ​കോ​ ​ഓ​ർ​ഡി​നേ​ഷ​ൻ​ ​ക​മ്മി​റ്റി​യി​ലെ​ ​മ​റ്റ് ​സം​ഘ​ട​ന​ക​ൾ​ക്കു​മു​ണ്ട്.

ശ​ക്ത​രാ​യി​ ​ലീ​ഗ് ​വി​രു​ദ്ധർ
ലീ​ഗി​ന്റെ​ ​പ്ര​ബ​ല​ ​വോ​ട്ടു​ബാ​ങ്കാ​ണ് ​ഇ.​കെ.​സു​ന്നി​ക​ൾ.​ ​ലീ​ഗി​നെ​ ​സ​മ​സ്ത​യ്ക്ക് ​മു​ക​ളി​ൽ​ ​പ്ര​തി​ഷ്ഠി​ക്കു​ന്ന​ ​രീ​തി​യോ​ട് ​നി​ല​വി​ലെ​ ​പ്ര​സി​ഡ​ന്റ് ​ജി​ഫ്രി​ ​മു​ത്തു​ക്കോ​യ​ ​ത​ങ്ങ​ൾ​ക്ക് ​താ​ത്പ​ര്യ​മി​ല്ല.​ ​സ​മ​സ്ത​ ​സ്വ​ത​ന്ത്ര​ ​സം​ഘ​ട​ന​യാ​ണെ​ന്നും​ ​ലീ​ഗി​ന് ​അ​ടി​യ​റ​വ് ​പ​റ​യേ​ണ്ടെ​ന്നു​മു​ള്ള​ ​നി​ല​പാ​ട് ​എ​ടു​ക്കു​ന്ന​ ​നേ​താ​ക്ക​ൾ​ ​സം​ഘ​ട​ന​യി​ൽ​ ​ശ​ക്ത​രാ​യി​ട്ടു​ണ്ട്.​ ​പാ​ണ​ക്കാ​ട് ​ത​ങ്ങ​ൾ​മാ​രെ​ ​സ​മ​സ്ത​ ​നേ​തൃ​ത്വം​ ​അ​ങ്ങോ​ട്ടു​പോ​യി​ ​കാ​ണു​ന്ന​ ​പ​തി​വു​രീ​തി​ക്കും​ ​മാ​റ്റം​വ​ന്നു.​ ​ലീ​ഗ് ​ഉ​ന്ന​താ​ധി​കാ​ര​ ​സ​മി​തി​യം​ഗ​വും​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റി​ന്റെ​ ​താ​ത്കാ​ലി​ക​ ​ചു​മ​ത​ല​യും​ ​വ​ഹി​ക്കു​ന്ന​ ​പാ​ണ​ക്കാ​ട് ​സാ​ദി​ഖ​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ളു​ടെ​ ​നേ​തൃ​ത്വ​ത്തെ​ ​സ​മ​സ്ത​യി​ലെ​ ​പ്ര​ബ​ല​ ​വി​ഭാ​ഗം​ ​അ​നു​കൂ​ലി​ക്കു​ന്നി​ല്ല.​ ​ഈ​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​അ​വ​സ​ര​മാ​ക്കു​ന്ന​തി​ൽ​ ​ലീ​ഗ് ​വി​രു​ദ്ധ​ർ​ ​വി​ജ​യി​ച്ച​താ​ണ് ​വ​ഖ​ഫ് ​വി​ഷ​യ​ത്തി​ൽ​ ​ലീ​ഗി​ന് ​തി​രി​ച്ച​ടി​യാ​യ​ത്.​ ​അ​തേ​സ​മ​യം​ ​സ​മ​സ്ത​യു​ടെ​ ​മ​നം​മാ​റ്റ​ത്തി​ൽ​ ​സം​ഘ​ട​ന​യ്ക്കു​ള്ളി​ലെ​ ​ലീ​ഗ​നു​കൂ​ലി​ക​ൾ​ക്ക് ​നീ​ര​സ​മു​ണ്ട്.

സ​മ​ര​ത്തി​ൽ​ ​നി​ന്ന്
സ​മ​സ്ത​ ​പി​ന്മാ​റി​യേ​ക്കും

കെ.​പി.​സ​ജീ​വൻ

കോ​ഴി​ക്കോ​ട്:​ ​വ​ഖ​ഫ് ​നി​യ​മ​ന​ ​വി​വാ​ദ​ത്തി​ൽ​ ​മു​സ്ലീം​ ​ലീ​ഗ് ​നേ​താ​ക്ക​ൾ​ ​ഉ​യ​ർ​ത്തി​യ​ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ​അ​തേ​ ​നാ​ണ​യ​ത്തി​ൽ​ ​ത​ത്കാ​ലം​ ​മ​റു​പ​ടി​ ​പ​റ​യേ​ണ്ടെ​ന്ന​ ​നി​ല​പാ​ടി​ലാ​ണ് ​സ​മ​സ്ത​ ​നേ​തൃ​ത്വം.​ ​മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള​ ​ച​ർ​ച്ച​യ്ക്ക് ​ശേ​ഷം​ ​പ്ര​തീ​ക്ഷ​ ​പ്ര​ക​ടി​പ്പി​ച്ച​ ​സ​മ​സ്ത​ ​നേ​താ​ക്കാ​ൾ​ ​ഇ​ന്ന് ​കോ​ഴി​ക്കോ​ട്ട് ​യോ​ഗം​ ​ചേ​രു​ന്നു​ണ്ട്.​ ​വ​ഖ​ഫ് ​നി​യ​മ​നം​ ​ഉ​ട​നെ​ ​പി.​എ​സ്.​സി​ക്ക് ​വി​ടി​ല്ലെ​ന്ന​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഉ​റ​പ്പ് ​പ​രി​ഗ​ണി​ച്ച് ​ത​ത്കാ​ലം​ ​പ്ര​ത്യ​ക്ഷ​സ​മ​ര​ത്തി​ൽ​ ​നി​ന്ന് ​പി​ന്മാ​റി​യേ​ക്കും.​ ​തൊ​ട്ട​തി​നും​ ​പി​ടി​ച്ച​തി​നു​മൊ​ക്കെ​ ​സ​ർ​ക്കാ​രി​നെ​ ​ആ​ക്ഷേ​പി​ച്ചും​ ​സ​മ​രം​ ​ചെ​യ്തും​ ​സ​മു​ദാ​യ​ത്തി​ന് ​കി​ട്ടേ​ണ്ട​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ഇ​നി​യും​ ​ന​ഷ്ട​പ്പെ​ടു​ത്തി​ക്കൂ​ടെ​ന്ന​ ​നി​ല​പാ​ടാ​ണ് ​സ​മ​സ്ത​യു​ടേ​തെ​ന്നും​ ​സൂ​ച​ന​യു​ണ്ട്.

വ​ഖ​ഫ് ​നി​യ​മ​നം;
തീ​രു​മാ​നം​ ​സ​ഭ​യിൽ
പി​ൻ​വ​ലി​ക്ക​ണം

മ​ല​പ്പു​റം​:​ ​വ​ഖ​ഫ് ​ബോ​ർ​ഡ് ​നി​യ​മ​ന​ത്തി​ൽ​ ​സ​ർ​ക്കാ​രെ​ടു​ത്ത​ ​തീ​രു​മാ​നം​ ​നി​യ​മ​സ​ഭ​യി​ൽ​ ​ത​ന്നെ​ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ​മു​സ്‌​ലിം​ ​ലീ​ഗ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റി​ന്റെ​ ​ചു​മ​ത​ല​ ​വ​ഹി​ക്കു​ന്ന​ ​പാ​ണ​ക്കാ​ട് ​സാ​ദി​ഖ​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടു.
പു​തി​യ​ ​കാ​ർ​ഷി​ക​ ​നി​യ​മം​ ​പി​ൻ​വ​ലി​ക്കാ​ൻ​ ​രാ​ജ്യ​ത്തെ​ ​ക​ർ​ഷ​ക​ർ​ ​കാ​ണി​ച്ച​ ​ജാ​ഗ്ര​ത​ ​ഈ​ ​വി​ഷ​യ​ത്തി​ൽ​ ​ലീ​ഗി​നു​മു​ണ്ട്.​ ​വ്യാ​ഴാ​ഴ്ച​ ​കോ​ഴി​ക്കോ​ട് ​ന​ട​ക്കു​ന്ന​ ​വ​ഖ​ഫ് ​സം​ര​ക്ഷ​ണ​ ​റാ​ലി​ ​സ​ർ​ക്കാ​രി​നു​ള്ള​ ​താ​ക്കീ​താ​വും.​ ​വ​ഖ​ഫ് ​ബോ​ർ​ഡ് ​നി​യ​മ​ന​ത്തി​ൽ​ ​ലീ​ഗി​ന് ​കൃ​ത്യ​മാ​യ​ ​നി​ല​പാ​ടും​ ​ജാ​ഗ്ര​ത​യു​മു​ണ്ട്.​ ​ഇ​തി​ൽ​ ​നി​ന്ന് ​വ്യ​തി​ച​ലി​ക്കാ​ൻ​ ​ത​യ്യാ​റ​ല്ലെ​ന്നും​ ​സാ​ദി​ഖ​ലി​ ​ത​ങ്ങ​ൾ​ ​പ​റ​ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VAKAF
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.