SignIn
Kerala Kaumudi Online
Friday, 21 January 2022 10.42 AM IST

45% കടലെടുത്ത് കേരള തീരം

coastal-area

തിരുവനന്തപുരം: കഴിഞ്ഞ രണ്ടര ദശകത്തിനിടെ സംസ്ഥാനത്തിന്റെ മൊത്തം കടൽ തീരത്തിന്റെ 45 ശതമാനവും കടലെടുത്തു.1990 മുതൽ 2016 വരെ കാലയളവിലെ ഉപഗ്രഹചിത്രങ്ങളുടെ അടിസ്ഥാനത്തിൽ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് തയ്യാറാക്കിയ നാഷണൽ ഷോർ ലൈൻ ചെയ്ഞ്ച് അസസ്മെന്റ് മാപ്പിംഗ് ഫോർ ഇന്ത്യൻ കോസ്റ്റൽ റിപ്പോർട്ടിലാണ് ഇൗ ഞെട്ടിക്കുന്ന വസ്തുതയുള്ളത്.

അശാസ്ത്രീയമായ ഹാർബർ,തുറമുഖ നിർമ്മാണം, മണൽ ഖനനം, തീരത്തെ പരിസ്ഥിതി വിരുദ്ധ നിർമ്മാണപ്രവർത്തനങ്ങൾ, കാലാവസ്ഥാ മാറ്റവും മൺസൂൺ വ്യതിചലനവും, ആഗോള താപനം മൂലം സമുദ്ര ജലനിരപ്പിലെ വർദ്ധന എന്നിവയാണ് ഇതിന് കാരണം.

592.96 കിലോമീറ്റർ നീളമുണ്ട് കേരളത്തിന്റെ തീരദേശത്തിന്. കടലിൽ നിന്ന് ഏഴര മീറ്റർ വരെ പൊക്കമുള്ള പ്രദേശമാണ് തീരപ്രദേശം എന്നറിയപ്പെടുന്നത്. ഭൂവിസ്തൃതിയുടെ 10.25 ശതമാനം (3979 ച.കി.മീ.) മാത്രം വരുന്ന ഈ പ്രദേശത്ത് ജനസാന്ദ്രത വളരെ കൂടുതലാണ്. കേരളത്തിലെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 810. തീരപ്രദേശത്ത് ഇത് 2168.

ഹോട്ട് സ്പോട്ടുകളും ഭീഷണിയും

1. തിരുവനന്തപുരം: തേങ്ങാപട്ടണത്തെ ഹാർബർ നിർമ്മാണം, തുറമുഖത്തെ ഡ്രഡ്ജിംഗ്

2.കൊല്ലം: ആലപ്പാട്ട് വർഷങ്ങളായി നടക്കുന്ന മണൽ ഖനനം

3.ആലപ്പുഴ: പുറക്കാട് മുതൽ ചെല്ലാനം വരെ അശാസ്ത്രീയ ഹാർബർ നിർമ്മാണം

4. പൊന്നാനി -കാസർകോട്: അശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങൾ

ഉയരുന്ന സമുദ്രനിരപ്പ്

1993-2015 കാലയളവിൽ രാജ്യത്തെ സമുദ്രങ്ങളിൽ 3.3 മില്ലി മീറ്റർ ജലനിരപ്പ് ഉയർന്നു

 കൊച്ചി തീരത്തെ സമുദ്ര ജലനിരപ്പിൽ പ്രതിവർഷം 1.75 മില്ലി മീറ്റർ വർദ്ധന

 കൊച്ചിയിലെ 169 ചതുരശ്ര കിലോമീറ്റർ പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിൽ

ആഗോള താപനം

കാർബൺഡൈ ഓക്സൈഡ്,​ മീഥേൻ,​ നൈട്രസ് ഓക്സൈഡ് തുടങ്ങിയവയുടെ അളവ് അന്തരീക്ഷത്തിൽ വ‌ർദ്ധിച്ചു. ഫോസിൽ ഇന്ധനങ്ങൾ (പെട്രോളിയം)​,​ വന നശീകരണം,​ അമിത രാസവളപ്രയോഗം എന്നിവ പ്രധാന കാരണങ്ങൾ. സൂര്യന്റെ ചൂടിന്റെ പ്രതിഫലനത്തെ ഈ വാതകങ്ങൾ തടയുകയും ഭൂമിയിലെ താപനില ഉയരുകയും ചെയ്യുന്നു. ഈ ചൂടിന്റെ 80 ശതമാനവും ആഗിരണം ചെയ്യുന്നത് സമുദ്രങ്ങളാണ്. ഇതുമൂലം സമുദ്രജലം 3000 മീറ്റർ ആഴത്തിൽ വരെ ചൂടു പിടിക്കുന്നു. ചൂടുപിടിച്ച് വ്യാപ്തി വർദ്ധിക്കുന്ന ജലം സമുദ്രനിരപ്പിൽ ശക്തമായ കാറ്റിനു കാരണമാകുന്നതിനാൽ കടലേറ്റമുണ്ടാകുന്നു.

സംസ്ഥാനത്തിന്റെ തീരശോഷണം തടയാൻ 12,000 കോടി രൂപയുടെ പദ്ധതി ആവിഷ്കരിക്കും. ശാസ്ത്രീയപഠനത്തിന് ചെന്നൈ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചുമായി ധാരണാപത്രം ഒപ്പുവച്ചു.

-മുഖ്യമന്ത്രി പിണറായി വിജയൻ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COASTAL AREA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.