SignIn
Kerala Kaumudi Online
Thursday, 28 March 2024 7.06 PM IST

യു.​എ.​ഇ​യി​ൽ​ ​ശനി​, ഞായർ അ​വ​ധി,​ വെള്ളി​ അവധി​ ഉച്ചവരെ

uae

ദുബായ്: യു.എ.ഇയിലെ സർക്കാർ ജീവനക്കാരുടെ വാരാന്ത്യ അവധി ദിവസങ്ങളിൽ മാറ്റം. ഇനി മുതൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ശനി, ഞായർ ദിവസങ്ങളിലും അവധിയായിരിക്കും.

ഇത് ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്നും ദുബായ് ഗവൺമെന്റ് ജീവനക്കാർക്കും ബാധകമായിരിക്കുമെന്നും അധികൃതർ അറിയിച്ചു. ഇതോടെ ദേശീയ പ്രവൃത്തി ദിനം അഞ്ച് ദിവസത്തിൽ താഴെയാക്കുന്ന ആദ്യ രാജ്യമാകും യു.എ.ഇ.

തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകിട്ട് 3.30 വരെയാണ് പ്രവൃത്തി ദിവസം. വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് 12 വരെ ഓഫീസുകൾ പ്രവർത്തിക്കും. എല്ലാ ഫെഡറൽ സർക്കാർ വകുപ്പുകൾക്കും നിയമം ബാധകമായിരിക്കും. സ്വകാര്യ മേഖലയ്ക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടില്ല.

ശനി, ഞായർ അവധിയുള്ള രാജ്യങ്ങളുമായി വ്യാപാര ഇടപാടുകൾ ഉറപ്പിക്കാനാണ് പുതിയ തീരുമാനം. നീണ്ട വരാന്ത്യ അവധി ജീവനക്കാരുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുമെന്നും തൊഴിലും സ്വകാര്യ ജീവിതവും ഒരുപോലെ കൊണ്ടു പോകാൻ സഹായിക്കുമെന്നും അധികൃതർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UAE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.