കൊല്ലം: അക്ഷയ ഊർജ്ജ രംഗത്ത് മികവ് പുലർത്തിയ പൊതുസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ ഇതര സംഘടനകൾ, ഗവേഷണ സ്ഥാപനങ്ങൾ, യുവ സംരംഭകർ, വാണിജ്യ സംരംഭകർ, ചെറുകിട വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയ മേഖലയിലുള്ളവരുടെ 2019 ഏപ്രിൽ ഒന്ന് മുതൽ 2021 മാർച്ച് 31 വരെയുള്ള പ്രവർത്തനങ്ങൾ പരിഗണിച്ച് അനെർട്ട് മഖേന അവാർഡുകൾ നൽകുന്നു. അവാർഡ് വിതരണം 2022 ഫെബ്രുവരി 28ന്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും നൽകും അപേക്ഷാഫോം അനെർട്ടിന്റെ www.anert.gov.in വെബ് സൈറ്റിൽ. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, അനെർട്ട്, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം-695033 വിലാസത്തിൽ 31ന് മുമ്പ് നൽകണം.ഫോൺ : 1800-425-1803.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |