കൊല്ലം: യുവതിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവ് പിടിയിൽ. ശക്തികുളങ്ങര ശിവശക്തി നഗർ - 91, കിഴക്കേത്തറ കിഴക്കതിൽ വീട്ടിൽ ചന്തുവാണ് (25) പിടിയിലായത്. ശക്തികുളങ്ങരസി.ഐ യു. ബിജൂവിന്റെ നേതൃത്വത്തിൽ, സബ് ഇൻസ്പെക്ടർമാരായ വി. അനീഷ്, ഷാജഹാൻ, എ.എസ്.ഐ ആർ. ബാബുക്കുട്ടൻ, എസ്.സി.പി.ഒ സരസ്വതി, സി.പി.ഒ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |