തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി വി.കെ. സനോജിനെ തിരഞ്ഞെടുത്തു. നിലവിൽ കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ് കണ്ണൂർ സ്വദേശിയായ സനോജ്. ഇന്നലെ ചേർന്ന ഡി.വൈ.എഫ്.ഐ സംസ്ഥാനകമ്മിറ്റി യോഗമാണ് സെക്രട്ടറിയായി ഔദ്യോഗികമായി തിരഞ്ഞെടുത്തത്.
സംസ്ഥാന സെക്രട്ടറിയായിരുന്ന എ.എ. റഹിം സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റായി ചുമതലയേറ്റ സാഹചര്യത്തിലാണ് മാറ്റം. ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ മുൻ സെക്രട്ടറിയും എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു സനോജ്.
റഹിമിന്റെ ഒഴിവിലേക്ക് സനോജിനെ തിരഞ്ഞെടുക്കാൻ നേരത്തേ ചേർന്ന സംഘടനയുടെ പാർട്ടി ഫ്രാക്ഷനിലും പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റിലും ധാരണയായിരുന്നു. അടുത്ത വർഷമാണ് ഡി.വൈ.എഫ്.ഐ സമ്മേളനങ്ങൾ. ഒരു വർഷത്തോളമേ അതിനാൽ സനോജിന് കാലാവധിയുള്ളൂ. ഈ സാഹചര്യത്തിൽ സനോജ് തന്നെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി എത്താനാണ് സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |