SignIn
Kerala Kaumudi Online
Thursday, 25 April 2024 12.18 AM IST

ശിവഗിരി തീർത്ഥാടനം: അന്നദാന പന്തലിന്റെ കാൽനാട്ടു കർമ്മം നടന്നു

sivagiri-kalnattu

ശിവഗിരി: 89-ാമത് തീർത്ഥാടനത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് ഗുരുപൂജ അന്നദാന പ്രസാദം നൽകുന്നതിനുളള പന്തലിന്റെ കാൽനാട്ടുകർമ്മം നടന്നു.

മഹാസമാധിയിലെ പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷം കാൽനാട്ടാനുളള കൊടിമരം ഘോഷയാത്രയായി ഗുരുപൂജാഹാളിനു സമീപമെത്തിച്ചാണ് കാൽനാട്ടുകർമ്മം നടത്തിയത്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, ട്രസ്റ്റ് ബോർഡംഗം സ്വാമി വിശാലാനന്ദ, സ്വാമി മഹാദേവാനന്ദ, വി. ജോയി എം.എൽ.എ, നഗരസഭ ചെയർമാൻ കെ.എം. ലാജി, കൗൺസിലർ ആർ. രാഖി, ശിവഗിരിമഠം പി.ആർ.ഒ ഇ.എം.സോമനാഥൻ, ഗുരുധർമ്മ പ്രചാരണസഭ കോ-ഓർഡിനേറ്റർ അനിൽ തടാലിൽ, മീഡിയാ കമ്മിറ്റി ചെയർമാൻ ഡോ. എം. ജയരാജ്, ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, കെ.ജി. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAGIRI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.